Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഗൂഢാലോചന ഇന്ദോറില്‍, ചുമതല ഷാദുലിക്ക്‌

കൊച്ചി: വാഗമണില്‍ സിമി ക്യാമ്പിനുള്ള ഗൂഢാലോചന നടന്നത് മധ്യപ്രദേശിലെ ഇന്ദോറില്‍. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകാംഗമായ അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷി സാമ്പത്തികകാര്യങ്ങള്‍ നിര്‍വഹിച്ച് ആസൂത്രണം ചെയ്ത ക്യാമ്പിന്റെ നടത്തിപ്പു ചുമതല മലയാളിയായ ഷാദുലിക്കായിരുന്നു. 2007 ഡിസംബര്‍ 10-ന് തുടങ്ങിയ ക്യാമ്പ് മൂന്നു ദിവസം കൊണ്ടവസാനിപ്പിച്ചത് പരിശീലന വിവരം ചോര്‍ന്നതിനാലാണെന്നും എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. സിമി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ക്യാമ്പുകളില്‍ പങ്കെടുത്തവരെയാണ് വാഗമണിലേക്കും തിരഞ്ഞെടുത്തത്. ഗുജറാത്തിലെ മണിനഗര്‍, കര്‍ണാടകയിലെ ഗോകുല്‍റോഡ്, മധ്യപ്രദേശിലെ പിത്താമ്പര്‍ എന്നിവിടങ്ങളില്‍ നടന്ന ക്യാമ്പില്‍നിന്ന് തിരഞ്ഞെടുത്ത 50 പേരെയാണ് വാഗമണിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ പങ്കെടുത്ത 35 പേരുടെ വിവരങ്ങളാണ് എന്‍.ഐ.എ.ക്ക് ലഭിച്ചത്. ഇവരെയാണ് കുറ്റപത്രത്തില്‍ പ്രതികളാക്കിയത്. എറണാകുളത്തെ പാനായിക്കുളത്ത് നടന്ന സിമിയുടെ രഹസ്യയോഗത്തിലെ മുഖ്യപ്രതിയായിരുന്നു ഈരാറ്റുപേട്ട സ്വദേശി ഷാദുലി. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് വാഗമണ്‍ ക്യാമ്പിന്റെ ചുമതല നല്‍കിയത്. ആയുധനിയമം, കുറ്റകൃത്യനിരോധനനിയമം, ഗൂഢാലോചന, സ്‌ഫോടകവസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകളെല്ലാം എന്‍.ഐ.എ. ഷാദുലിയുടെ പേരില്‍ ചുമത്തിയിട്ടുണ്ട്. ഇത് കേസില്‍ ഇയാളുടെ പങ്ക് വ്യക്തമാക്കുന്നതാണ്. ക്യാമ്പ് ആസൂത്രണം ചെയ്ത അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷി 'ഇന്ത്യന്‍ ലാദന്‍' എന്നാണ് അറിയപ്പെടുന്നത്. വാഗമണില്‍ ക്യാമ്പ് നടക്കുന്ന സമയത്ത് സിമിയുടെ ഖജാന്‍ജിയായിരുന്നു സംഘടനയുടെ സ്ഥാപകാംഗം കൂടിയായ ഖുറേഷി. സൗദിയിലായിരുന്ന ഇയാള്‍ ഇന്ത്യന്‍ മുജാഹിദീനെ ശക്തിപ്പെടുത്താനായാണ് ഇന്ത്യയിലെത്തിയതെണ് എന്‍.ഐ.എ. പറയുന്നു. 2008-ല്‍ അഹമ്മദാബാദില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഖുറേഷിക്ക് വ്യക്തമായ പങ്കുണ്ടെന്നും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. മുംബൈ, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ ഖുറേഷിയെ പ്രതിയാക്കിയിരുന്നു. ഡിസംബറില്‍ നടന്ന ക്യാമ്പിന് മുന്നോടിയായി സെപ്റ്റംബറിലും ഒക്ടോബറിലും ഇയാള്‍ പലതവണ കേരളത്തിലെത്തി. തൃശ്ശൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഈ സമയം പ്രവര്‍ത്തനങ്ങള്‍. ഖുറേഷിയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ. പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വിവിധ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്കു കടന്ന ഇയാളെ കഴിഞ്ഞ ജനുവരിയില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ അറസ്റ്റു ചെയ്യുകയായിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com