Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അഭിമാനനേട്ടത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഗോൾഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിൽ ആതിഥേയരായ ഓസ്ട്രലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നിൽ അഭിമാന നേട്ടത്തോടെ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. മെഡൽ നേട്ടങ്ങളുടെ കണക്കെടുത്താൽ ഇതുവരെയുള്ള കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ഗെയിംസാണിത്. 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവും സഹിതം 66 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. കഴിഞ്ഞ ഗ്ലാസ്കോ ഗെയിംസിൽ 64 മെഡലായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 2010-ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഗെയിംസിൽ 101 മെഡൽ വെട്ടിപ്പിടിച്ചതാണ് ഇതുവരെയുള്ള മികച്ച പ്രകടനം.2002 മഞ്ചസ്റ്റർ ഗെയിംസിൽ 69 മെഡലും ഇന്ത്യക്ക് ലഭിച്ചിരുന്നു. 80 സ്വർണവും 59 വെള്ളിയും 59 വെങ്കലവും സഹിതം 198 മെഡലുകളോടെ ആതിഥേയരായ ഓസ്ട്രേലിയയാണ് ഇത്തവണ ഒന്നാം സ്ഥാനത്ത്. 45 സ്വർണവും 45 വെള്ളിയും 46 വെങ്കലുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും. മൂവർണ പതാകയ്ക്ക് കീഴിൽ ഇരുന്നൂറോളം താരങ്ങൽ പങ്കെടുത്താണ് 66 മെഡലുകൾ ഇന്ത്യയിലെത്തിച്ചത്. ഷൂട്ടിങ് ഇനത്തിലാണ് കൂടുതൽ മെഡലുകൾ ഇന്ത്യ വെടിവെച്ചിട്ടത്. ഏഴ് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും സഹിതം 16 മെഡൽ ഷൂട്ടിങ്ങിൽ പിറന്നു. ഗുസ്തിയിൽ 12, ഭാരോദ്വഹനത്തിൽ ഒമ്പത്, ബോക്സിങ്ങ് റിങ്ങിൽ ഒമ്പത്, ടേബിൾ ടെന്നീസിൽ എട്ട്, ബാഡ്മിന്റണിൽ ആറ്, അത്ലറ്റിക്സിൽ മൂന്ന്, സ്ക്വാഷിൽ രണ്ട്, പവർലിഫ്റ്റിങ്ങിൽ ഒന്ന് എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. വനിത സിംഗിൾസ് ടേബിൾ ടെന്നീസിലെ സ്വർണമടക്കം നാല് മോഡലുകൾ കൈപിടിയിലൊതുക്കിയ മനിക്ക ബത്രയാണ് ഇന്ത്യൻ സംഘത്തിൽ കൂടുതൽ തിളങ്ങിയത്. സ്വർണ നേട്ടത്തിൽ കഴിഞ്ഞ ഗ്ലാസ്കോ ഗെയിംസിനെക്കാൾ 11 സ്വർണം ഇന്ത്യ ഗോൾഡ് കോസ്റ്റിൽ കൂടുതൽ സ്വന്തമാക്കി. ഗ്ലാസികോയിൽ 15 സ്വർണമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം, ഇതിന് പുറമേ 30 വെള്ളിയും 19 വെങ്കലവും സഹിതം 64 മെഡലോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. Content Highlights;Commonwealth Games India finish on 66-medal high

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com