Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
താനും പീഡിപ്പിക്കപ്പെടാം, കൊല്ലപ്പെടാം: കഠുവ ഇരയുടെ അഭിഭാഷക

ന്യൂഡൽഹി: താനും പീഡനത്തിന് ഇരയായേക്കാം, അല്ലെങ്കിൽ കൊലചെയ്യപ്പെട്ടേക്കാം-പറയുന്നത് കഠുവയിൽ ക്രൂരമായ പീഡനത്തിന് ശേഷം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കേസ് നടത്തുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. ,എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കിൽ കൊല്ലപ്പെട്ടേക്കാം, കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അവർ അനുവദിച്ചേക്കില്ല, അവർ എന്നെ ഒറ്റപ്പെടുത്തി, എനിക്കറിയില്ല എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന്-ദീപിക പറയുന്നു. ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി സാമൂഹികമായി ഒറ്റപ്പെടുത്തിയെന്നും അവർ പറയുന്നു. തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.നീതി നടപ്പാകണം. ആ എട്ടു വയസ്സുകാരിക്ക് നീതി ഉറപ്പാക്കാൻ ഞാൻ ഉറച്ചുനിൽക്കും. കഠുവ കേസിൽ ഒരുസംഘം അഭിഭാഷകർക്കെതിരെയും എഫ്ഐആർ ഫയൽചെയ്തിട്ടുണ്ട്. എട്ട് പ്രതികൾക്കെതിരെ കുറ്റപത്രം നൽകുന്നതിൽ നിന്ന് പോലീസുകാരെ തടയാൻ ശ്രമിച്ചതിനാണ് അഭിഭാഷകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിനിടെ ജമ്മു കശ്മീർ ബാർ അസോസിയേഷനിലെ അഭിഭാഷകരുടെ നടപടിയെ കുറിച്ച് അന്വേഷിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ കമ്മിറ്റിയെ നിയോഗിച്ചു. Content Highlights:Kathua rape victim,raped, killed,lawyer This woman is my hero.... pic.twitter.com/atEpHZQ6fT — Shahnawaz Khan (@shahnawazk) April 12, 2018

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com