Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെ വെട്ടിലാക്കി പ്രധാന സാക്ഷിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണത്തിൽ പോലീസിനെ വെട്ടിലാക്കി പ്രധാനസാക്ഷി ഗണേഷിന്റെ മൊഴി. ശ്രീജിത്തിനെ പിടികൂടുമ്പോൾ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന ആളായിരുന്നു ഗണേഷ്. അമ്പലപ്പറമ്പിലെ സംഘർഷത്തിലും ആർടിഎഫ് ഉദ്യോഗസ്ഥർ കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്ന് ഗണേഷ് പറയുന്നു. വീട്ടിൽ നിന്ന് ജീപ്പിൽ കയറ്റുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പോലീസ് വാഹനത്തിൽ വെച്ചോ, സ്റ്റേഷനിൽ വെച്ചോ എന്തുസംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ഗണേഷ് പറയുന്നു. വീട്ടിൽ നിന്ന് കൊണ്ടുപോകുമ്പോൾ ശ്രീജിത്തിനെ കാര്യമായൊന്നും ചെയ്തിരുന്നില്ലെന്നും ഗണേഷ് പറയുന്നു. ശ്രീജിത്തിന് മർദ്ദനമേറ്റത് പോലീസ് കസ്റ്റഡിയിൽ വെച്ചുതന്നെയെന്ന ആരോപണത്തിന് ശക്തിപകരുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആർടിഎഫ് ഉദ്യോഗസ്ഥർ ശ്രീജിത്തിനെ പോലീസിന് കൈമാറിയതിന് ശേഷം ചിത്രമെടുത്ത് സൂക്ഷിച്ചിരുന്നു. റൂറൽ എസ്പിക്ക് കൈമാറാനായിരുന്നു ഇത്. ഇതിൽ ശ്രീജിത്തിന് യാതൊരുവിധ കുഴപ്പങ്ങളുമില്ല. ശ്രീജിത്തിന് മർദ്ദനമേറ്റത് വരാപ്പുഴ സ്റ്റേഷനിലോ പോലീസ് വാഹനത്തിലോ വെച്ചാണ് എന്ന അനുമാനചത്തിലേക്കെത്തുന്ന വിവരങ്ങളാണ് വന്നിരിക്കുന്നത്. രാത്രി 11 മണിക്ക് ശേഷമാണ് ശ്രീജിത്തിന് മർദ്ദനമേൽക്കുന്നതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും പറയുന്നത്. Content Highlights: Varapuzha Custodial Death, Witness Agvinst Police, Sreejith Death

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com