Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വ്യാജ ഹര്‍ത്താല്‍ ആഹ്വാനം: മലബാറില്‍ വഴി തടയലും ഭീഷണിയും

കോഴിക്കോട്: ഇന്ന് സംസ്ഥാനത്ത് ഹർത്താലെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഫലത്തിൽ ഹർത്താലായി മാറി. വിവിധ ഇടങ്ങളിൽ ആളുകൾ വഴി തടയുകയും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കടകൾ അടപ്പിച്ചു. വടക്കൻ ജില്ലകളിലാണ് പ്രശ്നം കൂടുതൽരൂക്ഷമായത്. ദേശീയപാതയിലടക്കം വാഹനങ്ങൾ തടഞ്ഞു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹർത്താലനുകൂലികൾ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതൽ സംഘം ചേർന്ന് ആളുകൾ വഴിതടയുകയും പ്രധാന റോഡിൽ മാർഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു. മലപ്പുറം ചങ്കുവെട്ടിയിൽ ബസുകൾ തടഞ്ഞിട്ടിരിക്കുന്നു. ഫോട്ടോ: അനു സോളമൻ കാസർകോട് വിദ്യാനഗർ അണങ്കൂറും മലപ്പുറം വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകൾ തടഞ്ഞു. ചങ്കുവെട്ടിയിൽ തൃശ്ശൂരിൽ നിന്നെത്തിയ സ്വകാര്യ ബസുകൾ തടഞ്ഞിട്ടു. പല ബസ്സുകളും പാതിവഴിയിൽ ട്രിപ്പ് മുടക്കി. കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കടത്തി വിടുന്നുണ്ട്. നിരവധി ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് ചെറുവാഹനങ്ങൾ കടത്തിവിടുന്നത്. വണ്ടൂർ-കാളികാവ് റോഡിൽ അഞ്ചത്തവിടി, കറുത്തേനി, വാണിയമ്പലം എന്നിവിടങ്ങളിലും റോഡ് തടസ്സപ്പെടുത്തി. കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങൾ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂർ, വടകര മേഖലയിലും ബസുകൾ തടഞ്ഞു. കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും കടകൾ അടപ്പിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ കടകൾ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പരപ്പനങ്ങാടിയിൽ ഹർത്താലനുകൂലികൾഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ടയറുകൾ റോഡിലിട്ട് കത്തിച്ചാണ് വാഹനഗതാഗതം തടസ്സപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിലും കോഴിക്കോട് മുക്കത്തും ഭീഷണിപ്പെടുത്തി കടകൾ അടപ്പിച്ചു. മൂവാറ്റുപുഴയിലും കണ്ണൂരും തിരൂരും ഹർത്താലനുകൂലികൾ പ്രകടനം നടത്തി. വാഹനങ്ങൾ തടയുന്നവർക്കെതിരേയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഠുവയിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. പരപ്പനങ്ങാടിയിൽ റോഡിൽ ടയറുകൾ കത്തിച്ചപ്പോൾ. ഫോട്ടോ: നിലീന അത്തോളി തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഹർത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്. എന്നാൽ ഇത് വ്യാജവാർത്തയാണെന്നറിയാതെ നിരവധിപേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും ഇത് പ്രചരിപ്പിച്ചിരുന്നു. Content Highlights:Fake Harthal news spreading, roadblocked, bus service distrupted

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com