Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഡോക്ടര്‍മാരുടെ സമരം, എസ്മ പ്രഖ്യാപിക്കാതെ നേരിടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: അനിശ്ചിതകാല സമരം നടത്തുന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുമായി ചർച്ചക്കില്ലെന്ന് സർക്കാർ. സമരത്തെ നിയമാനുസൃതം കൈകാര്യം ചെയ്യാൻ ആരോഗ്യമന്ത്രിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം നിർദ്ദേശം നൽകി. എസ്മ പ്രയോഗിക്കാതെ സമരത്തെ നേരിടാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ജനകീയ പ്രതിരോധത്തിലൂടെ സമരക്കാരെ നേരിടാനാണ് സർക്കാർ തീരുമാനം. ഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ വിട്ടുവീഴ്ചയില്ലാതെ സമരത്തെ നേരിടും. തൊഴിലാളി സംഘടനകൾ പോലും 15 ദിവസത്തെ നോട്ടീസ് നൽകിയാണ് സമരം നടത്തുന്നത്. എന്നാൽ ഒരുതരത്തിലുമുള്ള നോട്ടീസും നൽകാതെയാണ് കെജിഎംഒയുടെ സമരം. ഇത് ജനങ്ങളോടും നിയമ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ സമരത്തെ കർശനമായി നേരിടാനാണ് മന്ത്രിസഭാ തീരുമാനം. ജനകീയമായ രീതിയിൽ സമരത്തെ നേരിടാനാണ് തീരുമാനം. ഇതിനായി യൂണിയൻ സംഘടനകളും, ഇടതുമുന്നണിയിലെ മറ്റ് സംഘടനകളും ഡോക്ടർമാരുടെ സമരത്തെ നേരിടാൻ രംഗത്തിറങ്ങും. വിഷയത്തിൽ ജനങ്ങൾ തന്നെ ഒരു തീരുമാനമെടുക്കട്ടെയെന്ന നിലപാടെടുക്കുകയാണ് സർക്കാർ. സമരം നടത്തുന്ന ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിക്കില്ല. സമരം നിർത്തിയാൽ ചർച്ച നടത്തുന്ന കാര്യം ആലോചിക്കാമെന്നാണ് മന്ത്രിസഭായോഗത്തിൽ ഉയർന്ന തീരുമാനം. ജനങ്ങളെ ഡോക്ടർമാർക്കെതിരെ നിർത്തി സമരം പൊളിക്കാനാണ് സർക്കാരിന്റെ തീരുമാനം. സ്വകാര്യ പ്രാക്ടീസിന് സമയം തികയാതെ വരുമോ എന്ന ആശങ്കയാണ് ഡോക്ടർമാരുടെ സമരത്തിന് പിന്നിലെന്നാണ് സർക്കാർ കരുതുന്നത്. അതിനാൽ യുവജന സംഘടനകളെ രംഗത്തിറക്കി ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ പ്രചാരണം നടത്തും. ഇത്തരത്തിൽ നാനാവിധമുള്ള സമ്മർദ്ദം ചെലുത്തി സ്വയം സമരം അവസാനിപ്പിക്കാൻ ഡോക്ടർമാരെ പ്രേരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. Content Highlights: Doctors Srike, Cabinet Meeting

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com