Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചില ഡോക്ടര്‍മാര്‍ക്ക് ജോലിചെയ്യാന്‍ മടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡോക്ടർമാരുടെ സമരത്തിനെതിരെ രൂക്ഷ വിമർശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചില ഡോക്ടർമാർക്ക് ജോലിചെയ്യാൻ മടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപി സമയം രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഡോക്ടർക്ക്പുറമെ മൂന്ന് ഡോക്ടർമാരെ നിയമിച്ചുവെന്നുംമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതൽ വൈകുന്നേരം ആറുവരെയുമെന്ന കണക്കിൽ നാലര മണിക്കൂർ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷൻ വ്യവസ്ഥയിലായിരിക്കും. അതിനാൽ ഡോക്ടർമാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തിൽ കഴമ്പില്ലെന്നും ചില ഡോക്ടർമാർക്ക് നാലരമണിക്കൂർ ജോലിചെയ്യാൻ മടിയാണെന്നും ആരോഗ്യമന്ത്രി വിമർശിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഒപി ഡ്യൂട്ടി രാവിലെ എട്ടുമുതൽ വൈകിട്ട് മൂന്നുവരെയാണ്. കാർഡിയോളജി പോലെയുള്ള സ്പെഷ്യൽറ്റികൾ വൈകിട്ട് ആറുമണിവരെ പ്രവർത്തിക്കുന്നുണ്ട്. അതിരാവിലെ ഓപ്പറേഷൻ തിയറ്ററിൽ കയറുന്ന ഡോക്ടർമാർ പലപ്പോഴും രാത്രിയാണ് അവിടെനിന്നും ഇറങ്ങുന്നത്. കമ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലേയും ഡോക്ടർമാർ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഡോക്ടർമാർ ഉള്ളപ്പോഴാണു നാലര മണിക്കൂർ ജോലി ചെയ്യാൻ ചില ഡോക്ടർമാർ മടിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 1957 മുതൽ 2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രമാണുണ്ടായിരുന്നത്. രോഗീപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീൽഡ്തല പ്രവർത്തനം, സെമിനാറുകൾ എന്നിവയെല്ലാം ഈ ഡോക്ടർ ഒറ്റയ്ക്കു നോക്കിയിരുന്നു. ഇപ്പോൾ മൂന്ന് ഡോക്ടർമാർക്കൊപ്പം നാല് സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയവരേയും നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com