Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായി-കെ സുരേന്ദ്രന്‍

കശ്മീർ സംഭവത്തിന്റെ മറവിൽ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്ളീം തീവ്രവാദസംഘടനകൾ കേരളത്തിൽ പലയിടത്തും വർഗ്ഗീയസംഘർഷങ്ങളുണ്ടാക്കാൻ നീക്കം തുടങ്ങിയെന്ന ആരോപണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹർത്താൽ നടക്കുകയാണ്. വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്ളക്സ് ബോർഡുകളിലും ബാനറുകളിലും പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരിടത്തും പോലീസില്ല. പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീർന്നിരിക്കുകയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ സുരേന്ദ്രൻ കുറ്റപ്പെടുത്തുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം കാശ്മീർ സംഭവത്തിന്റെ മറവിൽ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്ളീം തീവ്രവാദസംഘടനകൾ കേരളത്തിൽ പലയിടത്തും വർഗ്ഗീയസംഘർഷങ്ങളുണ്ടാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ നീക്കം കൂടുതലും. കാസർഗോഡ് ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹർത്താൽ നടക്കുകയാണ്. വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നു. പ്രകോപനപരമായ പ്രകടനങ്ങൾ ജനങ്ങളിൽ ഭീതിയുളവാക്കുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്ളക്സ് ബോർഡുകളിലും ബാനറുകളിലും പ്രദർശിപ്പിക്കുന്നത്. കോഴിക്കോട്ടെ പ്രകടനത്തിൽ പിടിച്ച ബാനറിൽ തികഞ്ഞ അശ്ളീളപദങ്ങൾ വരെ ഉപയോഗിച്ചിരിക്കുന്നു. മതസ്പർദ്ദ വളർത്തുന്നതിനെതിരെ ഐ. പി. സി 153(അ)വകുപ്പനുസരിച്ച് കേസ്സെടുക്കേണ്ട സംഭവമായിട്ടും പൊലീസ് ഒരിടത്തും കേസ്സെടുക്കുന്നില്ല. പോലീസിനോട് ചോദിക്കുമ്പോൾ മുകളിൽനിന്ന് നിർദ്ദേശമില്ല എന്നാണ് പറയുന്നത്. രാമനാട്ടുകര മുതൽ മലപ്പുറം ജില്ലയിലെങ്ങും വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നു. ഒരിടത്തും പോലീസില്ല. പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീർന്നിരിക്കുന്നു. മുഖ്യമന്ത്രിയും ഡി. ജി. പിയും അടിയന്തിരമായി ഇടപെടണം. Content Highlights;K Surendran, Pinarayi government

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com