Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കഠുവ കേസ്: ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: കഠുവയിൽ എട്ട് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന പെൺകുട്ടിയുടെ പിതാവിന്റെ ഹർജിയിൽ സുപ്രീം കോടതി ജമ്മു കശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. പിതാവിന്റെ ആവശ്യം സബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഏപ്രിൽ 27ന് അകം മറുപടി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും പെൺകുട്ടിക്കായി ഹാജരാകുന്ന അഭിഭാഷകയ്ക്കും പോലീസ് സംരക്ഷണം നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂർ വഴിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. തങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ പിതാവ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെൺകുട്ടിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് റാവത്ത് നൽകിയ ഹർജിയും ഇന്ന് കോടതി പരിഗണിച്ചിരുന്നു. ഇതിനിടെ, കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചെങ്കിലും കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയുമായി കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിൽ വാദം കേൾക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി. കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകാൻ കോടതി നിർദ്ദേശം നൽകി. കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. അതിനിടെ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി സഞ്ജി റാമിന്റെ മകൾ രംഗത്തെത്തി. കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത് ബലാത്സംഗക്കേസല്ല, കൊലപാതക കേസാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ നടത്തിപ്പിനായി രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ ജമ്മു കശ്മീർ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോർഡ് വേഗത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെർവാൾ സമൂഹത്തിൽ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പെൺകുട്ടി ക്രൂരമായ പീഢനത്തിനൊടുവിൽ കൊല്ലപ്പെടുന്നത്. Content Highlights:kathua case, Supreme Court notice, Jammu and Kashmir government

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com