Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മുഖ്യമന്ത്രിയും താവം റെയില്‍വേ ഗേറ്റില്‍ കുടുങ്ങി

പഴയങ്ങാടി: കെ.എസ്.ടി.പി. റോഡിലെ താവം റെയില്‍വേ ഗേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങി. പിലിക്കോട്ടെ ഫിലമെന്റ് രഹിത പഞ്ചായത്ത് പ്രഖ്യാപനം കഴിഞ്ഞ് നാട്ടിലേക്ക് പഴയങ്ങാടിവഴി മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. വ്യാഴാഴ്ച വൈകീട്ട് മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ കടന്നുപോകാനായി 6.05-ന് താവം റെയില്‍വേ ഗേറ്റ് അടച്ചിട്ടപ്പോഴാണ് മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടിയോടെയുള്ള വരവ്. വാഹനം വരുന്നതിനു മുമ്പേതന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഗേറ്റിനുസമീപം റോ!ഡിന്റെ ഒരുഭാഗം മുഖ്യമന്ത്രിയുടെ വാഹനം എളുപ്പത്തില്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കിയിരുന്നു. 10 മിനിറ്റിനകം തീവണ്ടി കടന്നുപോയി. ഉടന്‍ ഗേറ്റ് തുറന്ന് മുഖ്യമന്ത്രിയും സംഘവും യാത്ര തുടര്‍ന്നു. പഴയങ്ങാടി-കണ്ണൂര്‍ റൂട്ടിലെ ശാപമായിരുന്നു താവം, പാപ്പിനിശ്ശേരി ഗേറ്റുകള്‍. 2013-ല്‍ പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന്റെ നിലവാരമുയര്‍ത്തല്‍ പ്രവൃത്തി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. റോഡുപണിയും പാപ്പിനിശ്ശേരി മേല്‍പ്പാലം നിര്‍മാണവും പൂര്‍ത്തിയായെങ്കിലും താവത്തെ മേല്‍പ്പാലം പൂര്‍ത്തിയാകാത്തതിന്റെ ദുരിതം മുഖ്യമന്ത്രി പിണറായി വിജയനും അനുഭവിക്കേണ്ടിവന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com