Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ശബരിമലയില്‍ പഴക്കുല സൂക്ഷിച്ച മുറിയില്‍ പൊട്ടിത്തെറി

ശബരിമല: ശബരിമലയിൽ വാഴക്കുലകൾ പഴുപ്പിക്കാൻ സൂക്ഷിച്ചിരുന്ന മുറിയിൽ പൊട്ടിത്തെറി. മീഡിയാ സെന്ററിന് താഴെയുള്ള മുറിയിൽ വ്യാഴാഴ്ച രാവിലെ 11.30-നാണ് സംഭവം. മുറിയുടെ ഷട്ടർ പുറത്തേക്ക് വളഞ്ഞു. പഴക്കടയുടമ കുലകൾ പഴുപ്പിക്കാൻ വെച്ചിരുന്ന മുറിയിൽ കാർബൈഡ് ഉപയോഗിച്ചിരുന്നതായി സന്നിധാനം പോലീസ് പറഞ്ഞു. ഇതിൽനിന്നുള്ള വാതകം മുറിക്കുള്ളിൽ നിറഞ്ഞ് അധികസമ്മർദ്ദംമൂലം ഷട്ടർ തകർത്ത് പുറത്തേക്ക് പോകുകയായിരുന്നു. വിഷു ആഘോഷത്തിന് തീർഥാടകത്തിരക്കുള്ളപ്പോൾ വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഭീതി പടർത്തി. കളക്ടർ കട പൂട്ടിച്ചു വാഴക്കുലകൾ പഴുപ്പിക്കാൻ കാർബൈഡ് ഉപയോഗിച്ചതിലൂടെ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച കട വ്യാഴാഴ്ചതന്നെ കളക്ടർ അടപ്പിച്ചു. സന്നിധാനത്ത് വാഴക്കുല പഴുപ്പിക്കാൻ കാർബൈഡ് ഉപയോഗിക്കുന്നുണ്ടെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. അന്വേഷിച്ച് റിപ്പോർട്ട് തരാൻ എക്സിക്യുട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com