Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രാജ്യത്തെ സ്‌കൂളധ്യാപകരില്‍ പകുതിയും അസംതൃപ്തര്‍

കേരളത്തിൽ പൂർണതൃപ്തർ 52 ശതമാനം ന്യൂഡൽഹി: രാജ്യത്തെ സർക്കാർ, എയ്ഡഡ് സ്കൂളധ്യാപകരിൽ പകുതിപ്പേരും ജോലിയിൽ അസംതൃപ്തർ. 43 ശതമാനം അധ്യാപകർക്കും തങ്ങൾ പിന്തുടരുന്ന പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്താണെന്ന് അറിയില്ല. കേരളത്തിൽ 52 ശതമാനം അധ്യാപകർ മാത്രമാണ് പൂർണതൃപ്തർ. പാഠ്യപദ്ധതിയുടെ ലക്ഷ്യമറിയാത്ത അധ്യാപകരും കേരളത്തിലുണ്ട്; 23 ശതമാനം പേർ. എൻ.സി.ഇ.ആർ.ടി. നടത്തിയ നാഷണൽ അച്ചീവ്മെന്റ് സർവേയിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്തെ 701 ജില്ലകളിലെ 1,10,000 സ്കൂളുകളിൽനിന്നായി മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ 2,70,061 അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തിയ ഏറ്റവും വലിയ സർവേയാണിത്. 50.97 ശതമാനം അധ്യാപകർ ജോലിയിൽ പൂർണ തൃപ്തി രേഖപ്പെടുത്തി. 56.62 ശതമാനം അധ്യാപകർക്ക് പാഠ്യപദ്ധതിയുടെ ലക്ഷ്യമറിയാം. കാരണങ്ങൾ ഔദ്യോഗികരംഗത്തെ വളർച്ച, ഉന്നതപഠനത്തിനും ഗവേഷണത്തിനുമുള്ള അവസരമില്ലായ്മ, ജോലിയിലെ അസ്ഥിരത, കരാർ, താത്കാലിക നിയമനം, പഠിച്ച വിഷയത്തിനു പുറത്തുള്ള അധ്യയനം, ജോലിഭാരം, ഭൗതികസാഹചര്യങ്ങൾ തുടങ്ങിയവയാണ് അധ്യാപകരുടെ അസംതൃപ്തിക്കു കാരണം. കേരളത്തിൽ പാഠ്യപദ്ധതിയുടെ ലക്ഷ്യം അറിയാവുന്നത് 77 ശതമാനം അധ്യാപകർക്ക് കേരളത്തിൽ 2,326 സ്കൂളുകളിൽനിന്നായി 7,209 അധ്യാപകർ സർവേയിൽ പങ്കെടുത്തു. മൂന്നാംതരം (2,008), അഞ്ചാംതരം (2,441), എട്ടാംതരം (2,760) എന്നീ ക്ലാസുകളിൽനിന്നുള്ള അധ്യാപകരാണ് പങ്കെടുത്തത്. 52 ശതമാനം അധ്യാപകർ ജോലിയിൽ പൂർണതൃപ്തരാണെന്നു പറഞ്ഞു. പാഠ്യപദ്ധതിയുടെ ലക്ഷ്യം പൂർണമായി അറിയാവുന്നത് 77 ശതമാനം പേർക്കും. മൂന്ന്, അഞ്ച് ക്ലാസുകളിൽ 38 ശതമാനം അധ്യാപകരും അവർ ബിരുദംനേടിയ വിഷയത്തിലല്ല പഠിപ്പിക്കുന്നത്. എട്ടാം ക്ലാസിൽ അഞ്ചുശതമാനം അധ്യാപകർ തങ്ങൾ ബിരുദത്തിനു പഠിച്ച വിഷയമല്ല പഠിപ്പിക്കുന്നത്. കേരളത്തിൽ അധ്യാപകരുടെ ജോലിഭാരം അമിതമാണെന്ന് പത്തുശതമാനം പേർ അഭിപ്രായപ്പെട്ടു. സ്കൂൾ കെട്ടിടങ്ങൾ നന്നാക്കണമെന്ന് 19 ശതമാനവും ശൗചാലയങ്ങളില്ലെന്ന് 10 ശതമാനവും അഭിപ്രായപ്പെട്ടു. വൈദ്യുതിയില്ലെന്ന് അഞ്ചുശതമാനവും കുടിവെള്ളമില്ലെന്ന് ഏഴുശതമാനം അധ്യാപകരും പറഞ്ഞു. ഏറെ പരിതാപകരം ഉത്തർപ്രദേശ് ഉത്തർപ്രദേശിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തിയത് അഞ്ചുശതമാനം മാത്രം. പാഠ്യപദ്ധതിയുടെ ലക്ഷ്യം എന്താണെന്ന് അറിയാവുന്നത് കേവലം മൂന്നുശതമാനം പേർക്കും. സംസ്ഥാനത്തുനിന്ന് 25,178 അധ്യാപകരാണ് സർവേയിൽ പങ്കെടുത്തത്. ഇവരിൽ 1259 അധ്യാപകർമാത്രമാണ് തങ്ങൾ പൂർണ തൃപ്തരാണെന്നു പറഞ്ഞത്. മൂന്നാം ക്ലാസ് (8,339), അഞ്ചാം ക്ലാസ് (8,067), എട്ടാം ക്ലാസ് (8,772) അധ്യാപകരാണ് പങ്കെടുത്തത്. മുന്നിൽ കർണാടകയും ഗുജറാത്തും സംതൃപ്തരായ അധ്യാപകർ കൂടുതലുള്ളത് കർണാടകത്തിലാണ്; 79 ശതമാനം. 77 ശതമാനവുമായി ഗുജറാത്താണ് രണ്ടാംസ്ഥാനത്ത്. എന്നാൽ, പാഠ്യപദ്ധതിയുടെ ലക്ഷ്യം പൂർണമായി അറിയാവുന്ന അധ്യാപകർ കൂടുതലുള്ളത് ഗുജറാത്തിലാണ്; 84 ശതമാനം. രണ്ടാം സ്ഥാനത്തുള്ള കർണാടകത്തിലെ 83 ശതമാനം അധ്യാപകർക്ക് ലക്ഷ്യം പൂർണമായി അറിയാം. കർണാടകത്തിൽനിന്ന് 16,332 അധ്യാപകരും ഗുജറാത്തിൽനിന്ന് 10,312 അധ്യാപകരും സർവേയിൽ പങ്കെടുത്തു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com