Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കണ്ണൂരില്‍നിന്ന് ഏഴിടത്തേക്ക് കുറഞ്ഞ ചെലവില്‍ വിമാനയാത്ര

കണ്ണൂർ: കുറഞ്ഞ ചെലവിൽ വിമാനയാത്ര ഒരുക്കുന്ന കേന്ദ്രപദ്ധതി(ഉഡാൻ) അനുസരിച്ച് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഏഴ് നഗരങ്ങളിലേക്ക് യാത്ര ചെയ്യാനാകും. 1399 മുതൽ 3199 വരെയാണ് ഈ സ്ഥലങ്ങളിലേക്ക് ഈടാക്കുന്ന തുക. പദ്ധതിയിൽ ഉൾപ്പെടുന്നതിനുള്ള നിബന്ധന മറ്റ് സർവീസുകളെ ബാധിക്കുമെന്നതിനാൽ മുംബൈയിലേക്ക് ഇളവുണ്ടാകില്ല. മുംബൈ അടക്കം എട്ട് നഗരങ്ങളാണ് ഉഡാൻ പദ്ധതിയിലുൾപ്പെടുന്നത്. ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഹിൻഡൻ, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞനിരക്കിൽ സർവീസുണ്ടാകുക. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ ഇതുണ്ടാകും. പദ്ധതിയനുസരിച്ച് സർവീസ് നടത്താൻ കരാറൊപ്പിട്ട കമ്പനിയുടേതല്ലാതെ മറ്റ് വിമാനങ്ങൾ ഈ സെക്ടറിൽ സർവീസ് നടത്താൻ പാടില്ലെന്ന വ്യവസ്ഥ ഇതിലുണ്ട്. കണ്ണൂരിൽനിന്ന് മുംബൈ വഴി രാജ്യാന്തര സർവീസ് നടത്താൻ പല കമ്പനികളും തയ്യാറായിട്ടുണ്ട്. മുംബൈ സർവീസ് ഉഡാൻ പദ്ധതിയിലുൾപ്പെടുത്തിയാൽ ഇതിന് തിരിച്ചടിയാകും. അതിനാൽ, സർക്കാരും കിയാലും മുംബൈ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് മാത്രമായി സർവീസ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികൾ സർക്കാരുമായി ധാരണയിലെത്തി. 22 റൂട്ടുകളിലേക്ക് ഈ കമ്പനികൾ സർവീസ് നടത്തും. വിമാനത്തിലെ മുഴുവൻ സീറ്റും കുറഞ്ഞനിരക്കിലായിരിക്കില്ല. 37മുതൽ 40 സീറ്റുവരെയാണ് ഇത്തരത്തിൽ അനുവദിക്കുക. ബാക്കി സീറ്റുകളിൽ അപ്പോഴത്തെ നിരക്കനുസരിച്ച് മുഴുവൻ തുകയും യാത്രക്കാർ നൽകേണ്ടിവരും. ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് 78 സീറ്റുവരെയുണ്ട്. ഹിൻഡനിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിന് 180 സീറ്റാണുള്ളത്. ആഭ്യന്തര വിമാനസർവീസ് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഉഡാൻ. വിമാനത്താവളത്തിലെ വിവിധ ചാർജുകളിലും ഇന്ധനനിരക്കിലെ നികുതിയിലും ഇളവ് നൽകിയാണ് വിമാനക്കമ്പനികളെ പദ്ധതിയുമായി സഹകരിപ്പിക്കുന്നത്. കണ്ണൂരിൽനിന്നുള്ള സ്പൈസ്ജെറ്റ്, ഇൻഡിഗോ നിരക്കുകൾ ചെന്നൈ-കണ്ണൂർ- 2670, 2399 കണ്ണൂർ-ചെന്നൈ- 2660, 2499 കണ്ണൂർ-ഹിൻഡൻ-3199 കണ്ണൂർ-ഹുബ്ബള്ളി-1999 കണ്ണൂർ- ബെംഗളൂരു-1900, 1799 കണ്ണൂർ-ഗോവ -2099 കണ്ണൂർ- കൊച്ചി- 1399 കണ്ണൂർ - തിരുവനന്തപുരം-2099

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com