Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'കോഴിക്കാല്‍' നല്‍കാമെന്നു പറഞ്ഞ് പറ്റിച്ചു ; എം.പി.ഐ. ഉന്നത ഉദ്യോഗസ്ഥനെതിരേ വിദേശ കമ്പനി

കൊച്ചി: കോഴിക്കാൽ കയറ്റുമതി ചെയ്യാമെന്നേറ്റ് വിദേശ കമ്പനിയിൽനിന്ന് പണം വാങ്ങി ചരക്ക് നൽകാതിരുന്നതിന് സംസ്ഥാന സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ (എം.പി.ഐ.) യിലെ ഉന്നത ഉദ്യോഗസ്ഥനെതിരേ പോലീസ് അന്വേഷണം. വിദേശ കമ്പനിയുടെ പരാതിയെ തുടർന്ന് എം.പി.ഐ. ജനറൽ മാനേജർക്കെതിരേയാണ് പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. നേപ്പാളിൽനിന്നുള്ള കമ്പനി അധികൃതരാണ് പോലസീൽ പരാതി നൽകിയിരിക്കുന്നത്. എം.പി.ഐ.ക്ക് കയറ്റുമതി ലൈസൻസ് പോലുമില്ല. എന്നാൽ മറ്റൊരു കമ്പനിയുടെ പേരിൽ കോഴിക്കാൽ നൽകാമെന്ന് ഏറ്റ് എം.പി.ഐ.യിലെ സംസ്കരണ കേന്ദ്രവും മറ്റും കാട്ടിക്കൊടുത്ത് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പരാതി. 35,000 ഡോളർ കമ്പനി സാധനത്തിനായി അഡ്വാൻസ് നൽകി. പിന്നീട് ചരക്കുമില്ല പണവുമില്ലെന്നായപ്പോൾ, കമ്പനി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി.യാണ് കേസ് അന്വേഷിക്കുന്നത്. വെബ്സൈറ്റ് വഴി എം.പി.ഐ.യുടെ പ്രവർത്തനങ്ങളറിഞ്ഞ് കോഴിക്കാൽ വാങ്ങുന്നതിന് വിദേശ കമ്പനി എം.പി.ഐ.യാണ് സമീപിച്ചത്. എന്നാൽ, കമ്പനിക്ക് കയറ്റുമതി ചെയ്യാൻ സാധിക്കില്ലെന്നിരിക്കെ ജനറൽ മാനേജർ, പെരുമ്പാവൂരിലുള്ള മറ്റൊരു കമ്പനിയുമായി ബന്ധപ്പെടുത്തുകയായിരുന്നു. എം.പി.ഐ. ഓഫീസിൽ വച്ചായിരുന്നു ചർച്ചകൾ നടന്നത്. എം.പി.ഐ.യിലെ സൗകര്യങ്ങളും മറ്റും കാട്ടി തെറ്റിദ്ധരിപ്പിച്ചുവെന്നും കമ്പനി പോലീസ് പരാതിയിൽ പറയുന്നുണ്ട്. എം.പി.ഐ.ക്ക് സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് ചെയർമാൻ ടി.ആർ. രമേഷ്കുമാർ മാതൃഭൂമിയോടു പറഞ്ഞു. കയറ്റുമതി ലൈസൻസ് പോലും കമ്പനിക്ക് ഇല്ല. ഇത്തരം ഒരു ചർച്ചയ്ക്കും കമ്പനി ആർക്കും നിർദേശം നൽകിയിട്ടില്ല. അതേസമയം വിദേശ കമ്പനി ഇതു സംബന്ധിച്ച് എം.പി.ഐ.ക്ക് പരാതി നൽകിയിട്ടുണ്ടെന്നും രമേഷ് കുമാർ വ്യക്തമാക്കി. വിദേശ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ജനറൽ മാനേജർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ആദ്യം വന്നത് എം.പി.ഐ.യിലാണ്. എന്നാൽ, തങ്ങൾക്ക് കയറ്റുമതി സാധ്യതകൾ ഇല്ലെന്ന് വ്യക്തമാക്കി. അതിനുശേഷം പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരുടെ പേരിലുള്ള കമ്പനി വഴി സാധനം എത്തിക്കാമെന്ന് വാക്ക് നൽകുകയായിരുന്നു നേപ്പാൾ കമ്പനി പരാതി നൽകിയിട്ടുണ്ടെങ്കിലും, വ്യക്തമായ കരാറിന്റെ കോപ്പിയൊന്നും ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മൂവാറ്റുപുഴ ഡിവൈ.എസ്.പി. ബിജുമോൻ മാതൃഭൂമിയോടു വ്യക്തമാക്കി. എം.പി.ഐ.യുടെ സൗകര്യങ്ങളെല്ലാം കാട്ടി, അവിടെ ഉത്പന്നങ്ങൾ സംസ്കരിക്കുന്നുവെന്ന് വരുത്തിയാണ് കയറ്റുമതിക്കുള്ള ഓർഡർ ഉറപ്പിച്ചതെന്നാണ് നേപ്പാൾ കമ്പനി പറയുന്നത്. എം.പി.ഐ.യുമായി ഇതു സംബന്ധിച്ച് കരാറുകളൊന്നുമില്ല. എന്നാൽ, പെരുമ്പാവൂരിലെ എം.പി.ഐ. ജനറൽ മാനേജർ ഇതിനായി ഇടനില നിന്നുവെന്നാണ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ എം.പി.ഐ.യിൽ വിവരങ്ങൾ തിരക്കാൻ ചെന്നെങ്കിലും പരാതിയിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നതനെ കണാൻ കഴിഞ്ഞിട്ടില്ലെന്നും ഡിവൈ.എസ്.പി. പറഞ്ഞു. പ്രാഥമികാന്വേഷണത്തിനു ശേഷം സംഭവത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം.പി.ഐ. ആരെയും ചുമതലപ്പെടുത്തിയിട്ടില്ല കയറ്റുമതി രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ എം.പി.ഐ.ക്ക് വിദേശത്തേക്ക് ഉത്പന്നങ്ങൾ അയയ്ക്കാനാവില്ല. വില്പന ഓർഡർ സ്വീകരിക്കേണ്ടതും മറ്റും എം.പി.ഐ.യുടെ മാർക്കറ്റിങ് വിഭാഗത്തിന്റെ ചുമതലയാണ്. ജനറൽ മാനേജർ ഇക്കാര്യത്തിൽ എങ്ങനെ ഇടപെട്ടുവെന്നറിയില്ല. സ്ഥാപനത്തിന്റെ പ്ലാന്റും മറ്റും കാണാൻ നിരവധി ആളുകൾ വരാറുണ്ട്. അതിൽ അസ്വാഭാവികതയൊന്നുമില്ല. വിദേശ കമ്പനിയുടെ പരാതിയിൽ ജനറൽ മാനേജരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഡിവൈ.എസ്.പി.യും ബന്ധപ്പെട്ടിരുന്നു. കമ്പനിക്ക് ബന്ധമില്ലെന്ന കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. ഡോ. എ.എസ്. ബിജുലാൽ മാനേജിങ് ഡയറക്ടർ എം.പി.ഐ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com