Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
തലകുനിച്ച് ഇന്ത്യ

സംഭവം നടന്നത് ജനുവരി പത്തിന്; കുറ്റപത്രം പുറത്തുവന്നതിപ്പോൾ എട്ടുപേർ അറസ്റ്റിൽ അറസ്റ്റിലായവരിൽ നാലുപേർ പോലീസുകാർ ജമ്മു/ന്യൂഡൽഹി: എട്ടുവയസ്സുമാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ. പർപ്പിൾ നിറമുള്ള ഉടുപ്പുമിട്ട് ഓടിക്കളിച്ചാണ് അവൾ കുതിരകളെ താഴ്വരയിൽ മേയ്ക്കാൻ പോയത്. പിന്നീട് കണ്ടത് അവളുടെ പിച്ചിച്ചീന്തപ്പെട്ട ചേതനയറ്റ പിഞ്ചുശരീരം. അവരോരുത്തരും മാറിമാറി അവളെ ബലാത്സംഗം ചെയ്തു. ഒരുനിമിഷംമുൻപ് മരിച്ചിരുന്നെങ്കിൽ അവൾക്കത്രയും വേദന കുറഞ്ഞുകിട്ടിയേനെ. എന്നാൽ, കൊല്ലുന്നതിനുമുൻപ് ഒരിക്കൽകൂടി അവളെ ബലാത്സംഗം ചെയ്യണമെന്നാണ് അവരിലൊരാൾ ആവശ്യപ്പെട്ടത്. ആ ക്രൂരതയും അനുഭവിച്ചതിനുശേഷമാണ് അവളെ ഈ ലോകത്തുനിന്ന് അവർ പറഞ്ഞയച്ചത്. മനുഷ്യരെന്നനിലയിൽ നാം പരാജയപ്പെട്ടെന്നാണ് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വ്യാഴാഴ്ച പ്രതികരിച്ചത്. പെൺകുട്ടിക്ക് നീതി നിഷേധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം നടന്ന് മൂന്നുമാസത്തിനുശേഷം ഈ വിഷയത്തിൽ സർക്കാരിൽനിന്ന് ഔദ്യോഗികതലത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രതികരണമുണ്ടാകുന്നത്. ജമ്മുകശ്മീരിലെ കഠുവ ജില്ലയിലാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ആ കുട്ടി ഇരയായത്. അതും ക്ഷേത്രത്തിനുള്ളിലെ പ്രാർഥനാമുറിയിൽവെച്ച് തുടർച്ചയായി മൂന്നുദിവസം. ജനുവരി പത്തിനാണ് അവളെ കാണാതാകുന്നത്. ഏഴുദിവസത്തിനുശേഷം 17-ന് മൃതദേഹം കണ്ടെത്തി. കഠുവ ജില്ലാ മജിസ്ട്രേറ്റിനുമുന്നിൽ സമർപ്പിച്ച കുറ്റപത്രത്തിലേത് ഹൃദയഭേദകമായ കണ്ടെത്തലുകളാണ്. എട്ടുപേരെയാണ് കേസിൽ അറസ്റ്റുചെയ്തത്. അറസ്റ്റിലായവരിൽ നാലുപേർ പോലീസുകാരും. കുറ്റപത്രത്തിൽ പറയുന്നതിങ്ങനെ ബഖർവാൾ മുസ്!ലിം സമുദായാംഗമാണ് ബലാത്സംഗത്തിനിരയായ പെൺകുട്ടി. (പരമ്പരാഗതമായി ഹിമാലയൻ മേഖലകളിൽ ആടുകളെ മേയ്ക്കുന്നവരാണ് അവർ.) ബ്രാഹ്മണവിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്. അതിനിടെ ബഖർവാൾ സമുദായത്തിൽപ്പെട്ട 20 പേർ നാട്ടുകാരിൽനിന്ന് ഭൂമി വാങ്ങി. രസാനയിൽ വീടുവെച്ച് താമസിക്കുന്നതിനായിരുന്നു ഇത്. ബഖർവാൾ സമുദായക്കാരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുടെ പ്രതിഫലനമാണ് ആ എട്ടുവയസ്സുകാരി നേരിടേണ്ടിവന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റിട്ട. റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാമിന്റെ തലയിലാണ് ഈ ക്രൂരതയുദിച്ചത്. കുതിരകളെ മേയ്ക്കാൻ കാടിനടുത്തേക്കുവരുമ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുവരണമെന്ന് പ്രായപൂർത്തിയാകാത്ത സ്വന്തം അനന്തരവനെ പറഞ്ഞ് റാം ചട്ടംകെട്ടി. അവൻ സഹായത്തിനുവേണ്ടി തന്റെ ഉറ്റസുഹൃത്തായ പർവേഷ് കുമാറിനോട് കാര്യം പറഞ്ഞു. സംഭവദിവസം കാണാതായ തന്റെ കുതിരകളെ തിരയുന്ന പെൺകുട്ടിയെയാണ് അവൻ കണ്ടത്. ആ അവസരം മുതലാക്കി, കുതിരകളെ കാണിച്ചുതരാമെന്നു പറഞ്ഞ് അവൻ അവളെ സമീപത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി. ഉടൻ പർവേഷുമെത്തി. അപകടം മണത്ത കുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവർ വായ മൂടിക്കെട്ടി. അപ്പോൾത്തന്നെ അവൾ ബോധംകെട്ടു. റാമിന്റെ അനന്തരവൻ അവിടെവെച്ചുതന്നെ അവളെ ബലാത്സംഗംചെയ്തു. തുടർന്ന് പർവേഷും. അതിനുശേഷം അവളെ അവർ അടുത്തുള്ള ക്ഷേത്രത്തിലേക്ക് എടുത്തുകൊണ്ടുപോയി. പിറ്റേന്ന്, അവളെ കാണാതായപ്പോൾ അവളുടെ മാതാപിതാക്കൾ അവിടെയെത്തി സ്ഥലവാസിയായ റാമിനോട് ചോദിച്ചെങ്കിലും അവളേതെങ്കിലും ബന്ധുവീട്ടിൽ പോയതായിരിക്കാമെന്നായിരുന്നു മറുപടി. അന്നേരം ക്ഷേത്രത്തിലെ പ്രാർഥനാമുറിയിലായിരുന്നു അവളെ ഒളിപ്പിച്ചിരുന്നത്. അന്നുതന്നെ പ്രതികളിലൊരാളും പോലീസുകാരനുമായ ഖജൂരിയയും റാമിന്റെ അനന്തരവനും ചേർന്ന് മുറിതുറന്ന് അവളുടെ വായിലേക്ക് വീണ്ടും മയക്കുമരുന്ന് തിരുകി വെള്ളം കുടിപ്പിച്ചു. തുടർന്ന് മാറിമാറി പ്രതികൾ ബലാത്സംഗംചെയ്തു. റാം ചില പൂജാകർമങ്ങൾ ചെയ്തതിനുശേഷമായിരുന്നു കൂടെയുണ്ടായിരുന്ന പ്രതികൾ ആ ക്രൂരതയൊക്കെയും നടത്തിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. പിറ്റേന്ന് ഉത്തർപ്രദേശിലെ മീററ്റിൽനിന്ന് റാമിന്റെ മകനായ വിശാൽ ജംഗോത്രയെ വിളിച്ചുവരുത്തി. അവളിൽ താത്പര്യമുണ്ടെങ്കിൽ വരാനായിരുന്നു വിശാലിനോട് പറഞ്ഞതെന്ന് റാമിന്റെ അനന്തരവൻ പറയുന്നു. തുടർച്ചയായ ക്രൂരതകൾക്കുശേഷം മരണം ഉറപ്പാക്കാൻവേണ്ടി അവർ ആദ്യം പാറക്കല്ലെടുത്ത് കല്ലെടുത്ത് രണ്ടുതവണ തലയ്ക്കടിച്ചു. എന്നാൽ, അതിനുമുൻപ് പ്രതികളിലൊരാൾ ആവശ്യപ്പെട്ടതിങ്ങനെ- കൊല്ലുന്നതിനുമുൻപ് എനിക്കവളെ ഒന്നുകൂടി വേണം. അതിനും ശേഷമായിരുന്നു കൊല. കുട്ടിയെ കൊന്നതിനുശേഷം മൃതദേഹം കൊണ്ടുപോയിക്കളയാൻ വാഹനം ലഭിക്കാത്തതിനാൽ അവർ അവളെ കാട്ടിൽത്തന്നെ വലിച്ചെറിയുകയായിരുന്നു. പ്രത്യേക പോലീസുദ്യോഗസ്ഥരായ (സ്പെഷ്യൽ പോലീസ് ഓഫീസർമാർ) ദീപക് ഖജൂരിയ, സുരീന്ദർ കുമാർ, എ.എസ്.ഐ. ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള പോലീസുകാർ. കുട്ടിയുടെ ചോരപുരണ്ട വസ്ത്രം കഴുകി തെളിവുനശിപ്പിച്ചെന്ന കുറ്റമാണ് ദത്തയുടെയും രാജിന്റെയും പേരിലുള്ളത്. അതിനിടെ, ഈ സംഭവം കഠുവയിൽ വർഗീയപ്രശ്നമായി മാറാനുള്ള സാധ്യതയേറി. പ്രതികൾക്ക് പിന്തുണയേകി കഠുവയിൽ ഹിന്ദു ഏകതാ മഞ്ച് എന്നസംഘടന രൂപവത്കരിക്കപ്പെട്ടുകഴിഞ്ഞു. മെഹ്ബൂബ മന്ത്രിസഭയിലെ ബി.ജെ.പി. അംഗങ്ങളായ ലാൽ സിങ്, ചന്ദർ പ്രകാശ് ഗംഗ എന്നിവരാണ് സംഘടനയ്ക്ക് പിന്തുണയുമായി രംഗത്തുള്ളത്. ജമ്മുബാർ അസോസിയേഷനും പ്രതികളെ പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രീയസമ്മർദത്തെത്തുടർന്നാണ് അറസ്റ്റെന്നാരോപിച്ച അവർ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com