Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
എന്റെ മകനെയും അവര്‍ കൊന്നതാണ് - പോലീസിനെതിരെ ഒരമ്മയുടെ വെളിപ്പെടുത്തല്‍

വരാപ്പുഴ: എന്റെ മോനെ കൊന്നവർക്കെതിരേ നടപടിയെടുത്തിരുന്നെങ്കിൽ പോലീസിന്റെ ക്രൂരതയിൽ ഒരമ്മയ്ക്ക് കൂടി മകൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് വരാപ്പുഴ സ്വദേശിനി നളിനി. പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീടിന് അഞ്ഞൂറുമീറ്ററോളം മാറി ചിറയ്ക്കകത്ത് താമസിക്കുന്ന എഴുപത് വയസ്സുകാരിയുടെ വിലാപമാണിത്. കഴിഞ്ഞ ജൂൺ പതിമ്മൂന്നിനാണ് ഒരു വീടിന്റെയാകെ പ്രതീക്ഷയെ വെള്ളത്തിലാക്കി വരാപ്പുഴ ചിറയ്ക്കകം മച്ചാംതുരുത്ത് വീട്ടിൽ മുകുന്ദൻ(42) തത്തപ്പിള്ളി പുഴയിൽ മുങ്ങിമരിച്ചത്. പോലീസുകാർ മൃഗീയമായി തല്ലി പുഴയിലെറിഞ്ഞതാണെന്നാണ് മുകുന്ദന്റെ അമ്മ ഉറച്ചുവിശ്വസിക്കുന്നത്. അതിന് അവർക്ക് തക്കതായ കാരണങ്ങളുമുണ്ട്. മത്സ്യത്തൊഴിലാളിയായ തന്റെ മകന് ഏത് പുഴയും നീന്തിക്കയറാനാകുമെന്നും ഈ അമ്മ പറയുന്നു. മർദനമേറ്റ് അവശനായതുകൊണ്ടാകാം ഒരുപക്ഷേ, അവൻ പുഴയിലേക്ക് മുങ്ങിത്താണത്. പ്രതിസ്ഥാനത്ത് നിൽക്കുന്നത് എസ്.പി.യുടെ കീഴിൽ പ്രവർത്തിക്കുന്ന ഷാഡോ പോലീസായതുകൊണ്ടാവാം കേസ് ഒതുക്കിയതെന്ന് മുകുന്ദന്റെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നു. വരാപ്പുഴ ചിറയ്ക്കകം ബാലസുബ്രഹ്മണ്യൻ ക്ഷേത്രത്തിന് സമീപമുള്ള സുധിയുടെ വീട്ടിൽ ഉച്ചയ്ക്ക് ഒരുമണിക്ക് മുകുന്ദൻ നിൽക്കുന്നത് കണ്ടവരുണ്ട്. ഈ സമയത്താണ് മുകുന്ദന്, കൂടെ ജോലിചെയ്യുന്ന ബിജുവിന്റെ ഫോൺ വരുന്നത്. ബിജുവിന്റെ വീട്ടിൽപ്പോയി 25,000 രൂപ വാങ്ങി തത്തപ്പിള്ളി കരിങ്ങാംതുരുത്ത് പുഴയോട് ചേർന്നുള്ള മന്ത്രംപറമ്പിൽ ഗോപിയുടെ വാടകവീട്ടിൽ എത്തണമെന്നായിരുന്നു ആവശ്യം. രഹസ്യമായി നടക്കുന്ന ഒരു ചീട്ടുകളി കേന്ദ്രത്തിലേക്കാണ് മുകുന്ദനെ വിളിച്ചുവരുത്തിയത്. ചീട്ടുകളി സംഘത്തെ പിടികൂടാൻവന്ന എസ്.പി.യുടെ പ്രത്യേക ഷാഡോ പോലീസിന്റെ പിടിയിൽ മുകുന്ദൻ പെട്ടു. നീ ചീട്ടുകളി സംഘത്തിലെ ആളല്ലേടാ എന്ന് ചോദിച്ചാണ് മുകുന്ദനെ കഴുത്തിന് പിടിച്ച് മഫ്ടിയിലെത്തിയ പോലീസ് കൊണ്ടുപോയതെന്ന് ഈ രംഗം കണ്ടുനിന്നവർ പറഞ്ഞതായി മുകുന്ദന്റെ ബന്ധുക്കൾ പറയുന്നു. മുകുന്ദൻ നിരപരാധിയാണെന്ന് പലവട്ടം പറഞ്ഞെങ്കിലും പോലീസ് ദയ കാട്ടിയില്ലെന്നും ബന്ധുക്കൾ പറയുന്നു. ചീട്ടുകളി സംഘാംഗങ്ങൾ എവിടെയെന്ന് ചോദിച്ചായിരുന്നു മർദനമെന്നും ബന്ധുക്കൾ പറയുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com