Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കുരങ്ങിണിമലയില്‍ കാട്ടുതീ; മരണം 11 ആയി, രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു

തേനി: ദേവികുളം ടോപ്സ്റ്റേഷന്റെ മറുഭാഗത്ത് കുരങ്ങിണി മലയിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 11 ആയി. തിരുപ്പൂർ സ്വദേശികളാണ് ഇപ്പോൾ മരിച്ചിരിക്കുന്നത്. 39 അംഗ ട്രക്കിങ് സംഘത്തിൽനിന്ന് 27 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ് മധുര മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മൂന്നുപേരാണ് ഇപ്പോൾ മരണമടഞ്ഞിരിക്കുന്നത്. മരിച്ചവരിൽതിരുപ്പൂർ സ്വദേശികളായ നിസ, ദിവ്യ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മധുര മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് വൈകാതെ മരണം സംഭവിക്കുകയായിരുന്നു. നേരത്തെ ചെന്നൈ സ്വദേശികളായ സുശീല, ഹേമലത, സുനിത, ശുഭ, അരുൺ, കോയമ്പത്തൂർ സ്വദേശിയായ വിപിൻ, ഈറോഡ് സ്വദേശികളായ ദിവ്യ, വിവേക്, തമിഴ്ശെൽവൻ എന്നവർ മരിച്ചിരുന്നു. ഇവരിൽ ദിവ്യയും വിവേകും ദമ്പതിമാരാണ്. രക്ഷപ്പെട്ട 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പത്തുപേർക്ക് പ്രഥമശുശ്രൂഷ നൽകിയതായി റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ കെ സത്യഗോപാൽ അറിയിച്ചു. ബോഡിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമ്പത് പേരുടെ നില മെച്ചപ്പെട്ടുവരുന്നതായി ആസ്പത്രി വൃത്തങ്ങൾ പറഞ്ഞു. പരിക്കേറ്റ കോട്ടയം പാലാ സ്വദേശി ബീനയെ മധുരയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മീശപ്പുലിമലയിൽ നിന്നും ഇറങ്ങി കുരങ്ങിണി മലയുടെ താഴ്വാരത്തെത്തിയതോടെയാണ് തീ പടർന്നത്. സംഘാംഗങ്ങളിൽ ഒരാൾ വലിച്ചെറിഞ്ഞ സിഗററ്റു കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം. അഞ്ചടിയോളം ഉയരമുള്ള പുല്ലിന് തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കും പടർന്നു. ഉണങ്ങിയ പുല്ലായിരുന്നതും കാറ്റടിച്ചതും തീ പടർന്നുപിടിക്കാൻ കാരണമായി. തീ പടർന്ന ശേഷമാണ് ഗ്രാമവാസികൾ പോലും അറിഞ്ഞത്. സമീപത്തെ തേയിലത്തോട്ടത്തിൽനിന്നും മറ്റുമെത്തിയ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എത്തിയ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടതെന്ന് തേനി ജില്ലാ കളക്ടർ മരിയം പല്ലവി ബാൽദേവ് അറിയിച്ചു. ഞായറാഴ്ച ഏഴുമണിയോടെയാണ് 15 പേരെ ബോഡിനായ്കന്നൂരിലെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് തേനി മെഡിക്കൽകോളേജിലേക്കും മാറ്റി. മധുരയിലെ സർക്കാർ ഉടമസ്ഥതയിലുള്ള രാജാജി ആശുപത്രിയിൽ പ്ലാസ്റ്റിക് സർജന്മാരുൾപ്പെടെയുള്ള വിദഗ്ധ സംഘത്തെ സജ്ജമാക്കിയതായി ജില്ലാ കളക്ടർ വീര രാഖവ റാവു അറിയിച്ചു. ആദ്യമെത്തിച്ചവർക്കു മാത്രമാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെടാനായുള്ളൂ. മുഖ്യമന്ത്രി ഒ പനീർശെൽവം തേനിയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഞായറാഴ്ച വൈകിട്ട് നാലരയോടെ സംഘത്തിലുള്ള ഒരാൾ വീട്ടിലേക്ക് വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാർ വനം വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. അർദ്ധരാത്രിയായതും മലമുകളിൽ നിന്നും പരിക്കേറ്റവരെയും മറ്റും പുറത്തെത്തിക്കാൻ ഗതാഗത സംവിധാനങ്ങൾ ഇല്ലാതിരുന്നതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പരിക്കേറ്റവരിൽ നാലുപേരെ മൂന്നാർ വഴിയാണ് പുറത്തെത്തിച്ചത്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകൾ, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽനിന്നെത്തിയ 24 പേരും തിരുപ്പൂർ, ഈറോഡ് ഭാഗങ്ങളിൽനിന്നെത്തിയ 12 അംഗ സംഘവുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ചയാണ് ഇവർ ട്രെക്കിങ്ങിനെത്തിയത്. ഞായറാഴ്ച ഉച്ചയോടെ രണ്ടു വാഹനങ്ങളിൽ ഇവർ കൊളുക്കുമലയിലെത്തി. വിദ്യാർഥികൾ, ഐ.ടി. പ്രൊഫഷണലുകൾ തുടങ്ങിയവർ ഉൾപ്പെട്ടതാണ് സംഘം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇവർ കുരങ്ങിണി മലയുടെ താഴ്വാരത്തിലേക്ക് പോയത്. അഞ്ചുമണിയോടെ ആദ്യ സംഘം കുരങ്ങണിയിലെത്തി. അടുത്ത സംഘം എത്തിയപ്പോഴേക്കും കാട്ടുതീ പടർന്നു. നിമിഷനേരംകൊണ്ട് തീ വ്യാപിച്ചു. ഇതോടെ രക്ഷപ്പെടാൻ എല്ലാവരും ചിതറിയോടി. കടുത്ത ഉണക്കിൽ കരിഞ്ഞുനിന്ന പുല്ലും മരങ്ങളും വേഗത്തിൽ കത്തിയതോടെ മിക്കവർക്കും ഗുരുതരമായി പൊള്ളലേറ്റു. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ അഭ്യർഥനപ്രകാരമാണ് കോയമ്പത്തൂർ സുലൂരിൽനിന്ന് വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകൾ രാത്രിയോടെ സ്ഥലത്തെത്തിയത്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമം രാത്രിയും നടക്കുന്നുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com