Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കാട്ടുതീ: തിരച്ചില്‍ അവസാനിപ്പിച്ചു; പൊള്ളലേറ്റവരില്‍ മലയാളിയും

തേനി: കുരങ്ങിണി മലയിലുണ്ടായ കാട്ടുതീയിൽ അകപ്പെട്ടവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന വ്യക്തമായതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ഒമ്പത് പേർ മരിച്ച സംഭവത്തിൽ ട്രക്കിങ് സംഘത്തിനൊപ്പമുണ്ടായിരുന്ന ഗൈഡിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളിയായ 19 വയസുകാരി ഉൾപ്പടെ 15 പേർ പരിക്കേറ്റ് ചികിത്സയിലാണ്. കോട്ടയം സ്വദേശിയായ മിന ജോർജാണ് പൊള്ളലേറ്റ മലയാളി. 30 ശതമാനം പൊള്ളലാണ് മിന ജോർജിനുള്ളത്. ചികിത്സയിലുള്ള ഒരാൾക്ക് 100 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. നാലുപേർക്ക് 90 ശതമാനവും 10 പേർക്ക് 30 മുതൽ 70 ശതമാനം വരെയും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ചികിത്സിക്കാൻ വിവിധ ആശുപത്രികളിൽ നിന്ന് പ്ലാസ്റ്റിക് സർജൻമാർ തേനിയിലെത്തിയിട്ടുണ്ട്. ചെന്നൈ സ്വദേശികളായ സുശീല, ഹേമലത, സുനിത, ശുഭ, അരുൺ, കോയമ്പത്തൂർ സ്വദേശിയായ വിപിൻ, ഈറോഡ് സ്വദേശികളായ ദിവ്യ, വിവേക്, തമിഴ്ശെൽവൻ എന്നവരാണ് മരിച്ചവർ. ഇവരിൽ ദിവ്യയും വിവേകും ദമ്പതിമാരാണ്. ചെന്നൈയിൽ നിന്നുള്ള ദേവി, അനുവിദ്യ, ദിവ്യ, ശിവശങ്കരി, നിഷ, നിവ്യ പ്രകൃതി, ഭാർഗവ, കണ്ണൻ, സായ വസുമതി, ദിവ്യ വിശ്വനാഥൻ, ശ്വേത തുടങ്ങിയവരാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. 36 പേർ രണ്ട് സംഘങ്ങളായാണ് മലകയറിയത്. 39 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മുന്നുപേർ മീശപ്പുലിമല വഴി കേരളത്തിലേക്ക് എത്തിയതായാണ് വിവരം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com