Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി

കൊച്ചി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നല്കി. പോലീസ് അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോവുകയായിരുന്നെന്നും സിബിഐക്ക് വിട്ട നടപടി അനവസരത്തിലുള്ളതാണെന്നുമാണ് അപ്പീലിൽ പറയുന്നത്. വിശദമായ കേസന്വേഷണറിപ്പോർട്ടും അപ്പീലിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നാണ് ഡിവിഷൻ ബെഞ്ചിന് നല്കിയിരിക്കുന്ന അപ്പീലിൽ പറയുന്നത്. ഈ കേസ് സിബിഐ അന്വേഷിക്കേണ്ട കാര്യമില്ല. സിബിഐക്ക് കേസ്വിടേണ്ട സാഹചര്യങ്ങളൊന്നും തന്നെ ഇതിൽ നിലവിലില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് 25 ദിവസത്തിനകം 11 പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. തൊണ്ടിമുതലുകളടക്കം കണ്ടെടുക്കുകയും ചെയ്തു. കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് വേണ്ട രേഖകളൊന്നും പരിശോധിക്കാതെ കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയതെന്ന് അപ്പീലിൽ പറയുന്നു. ഹർജിയിൽ എതിർസത്യവാങ്മൂലം നല്കുന്നതിനുള്ള അവസരം പോലും ഹൈക്കോടതി സർക്കാരിന് നിഷേധിച്ചു. ഇത് നിയമപരമായിത്തന്നെ നിലനിൽക്കുന്നില്ല. അതുകൊണ്ട് ഈ ഉത്തരവ് റദ്ദാക്കി പോലീസ് അന്വേഷണം തുടരാൻ അവസരം നല്കണമെന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഹൈക്കോടതിയിൽ നല്കിയ അപ്പീലിൽ പറയുന്നത്. മാധ്യമറിപ്പോർട്ടുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മതിയായ രേഖകളോ തെളിവുകളോ പരിശോധിച്ചിട്ടില്ലെന്നുമുള്ള ആക്ഷേപവും സർക്കാർ ഉന്നയിച്ചിട്ടുണ്ട്. content highlights:shuhaib murder: government has filed an appeal against the CBI probe

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com