Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബാഗില്‍ നിന്ന് കണ്ടെത്തിയത്‌ 27 ജോഡി കൈപ്പത്തികള്‍: അഭ്യൂഹങ്ങള്‍ പരക്കുന്നു

മോസ്കോ: ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 27 ജോഡി കൈപ്പത്തികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് റഷ്യൻ അന്വേഷണ സംഘങ്ങൾ. നദീദ്വീപായ കബറോവ്സ്കിൽ കഴിഞ്ഞ ആഴ്ച്ചയാണ് ബാഗിൽ ഉപേക്ഷിച്ച നിലയിൽ മനുഷ്യകൈപത്തികൾ കണ്ടെത്തിയത്. റഷ്യ-ചൈന അതിർത്തിക്ക് കിലോമീറ്ററുകൾ അകലെയാണ് കൈപ്പത്തികൾ കണ്ടെത്തിയ കബറോവ്സ്ക് ദ്വീപ്. മഞ്ഞിൽ പുതഞ്ഞ നിലയിൽ ബാഗും അതിനുള്ളിൽ കൈപ്പത്തികളും കണ്ടെത്തുകയായിരുന്നു. ഇവ എവിടെ നിന്ന് വന്നു എന്ന അന്വേഷണമായിരുന്നു പിന്നെ. ഡിറ്റക്ടീവ് നോവലുകളിൽ വായിച്ചു മാത്രം പരിചയിച്ച കാര്യം നേരിൽക്കണ്ടതിന്റെ ഞെട്ടലിലായിരുന്നു ജനങ്ങൾ. മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പല തരത്തിലുള്ള വിശദീകരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് വന്നത്. കൈപ്പത്തികൾ കണ്ടെത്തിയതിനു സമീപം മെഡിക്കൽ ബാൻഡേജുകളും ആശുപത്രിയിൽ ഉപയോഗിക്കുന്ന തരം പ്ലാസ്റ്റിക് കൂടുകളും കണ്ടെത്തിയെന്നും അതുകൊണ്ട് ഇവ ഏതെങ്കിലും ആശുപത്രിയിൽ നിന്ന് അശാസ്ത്രീയമായ രീതിയിൽ ഉപേക്ഷിച്ചതാവാമെന്നുമായിരുന്നു ഔദ്യോഗിക അന്വേഷണസംഘം നല്കിയ ആദ്യ വിശദീകരണം. അജ്ഞാതമായ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മുമ്പ് കൈപ്പത്തികൾ ആശുപത്രികളിൽ മുറിച്ചുമാറ്റാറുണ്ടത്രേ. ഏതെങ്കിലും വിധത്തിൽ പിന്നീട് മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ വിരലടയാളം ശേഖരിക്കാനാണ് ഇങ്ങനെ ചെയ്യാറുള്ളതെന്നും റിപ്പോർട്ട് വന്നു. Macabre bag containing 27 pairs of human hands found in bag on Amur River island. Mystery over who the hands belonged to, when they were chopped off, and why. GRAPHIC IMAGES https://t.co/eq2B1N1Pn9 pic.twitter.com/wJZqYveSPr — The Siberian Times (@siberian_times) March 8, 2018 ഇവയ്ക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവും ഇല്ലെന്ന വാദവും വാർത്ത റിപ്പോർട്ട് ചെയ്ത സൈബീരിയൻ ടൈംസ് പിന്നാലെ പുറത്തുവിട്ടു. മൃതദേഹങ്ങളിൽ നിന്ന്മുറിച്ചുമാറ്റപ്പെടുന്ന കൈപ്പത്തികൾ ഫോറൻസിക് ലാബുകളിൽ സൂക്ഷിക്കേണ്ടതിനു പകരം എങ്ങനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്നതിന് വിശദീകരണം ഇനിയും ലഭ്യമായിട്ടില്ല. ഇവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ വീഴ്ച്ച വന്നതാണോ എന്ന കാര്യത്തിനും സ്ഥിരീകരണമില്ല. ശാസ്ത്രസാങ്കേതിക വിദ്യ ഇത്രയധികം വളർന്ന കാലത്ത് വിരലടയാളങ്ങൾ മൃതദേഹം സംസ്കരിക്കും മുമ്പ് എടുത്ത് കമ്പ്യൂട്ടർ ഡാറ്റയായി സൂക്ഷിച്ചാൽ പോരെ എന്ന സംശയവും സമൂമാധ്യമങ്ങളിൽ ശക്തമാണ്. എന്തായാലും ,കൈപ്പത്തികൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാത്രമാണ് ഇനിയും ബാക്കിയാവുന്നത്. Content highlights:27 pairs of frozen, severed hands found in eastern Russia

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com