Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മികച്ച മുന്നേറ്റം: സെന്‍സെക്‌സ് 611 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകളിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 610.80 പോയന്റ് ഉയർന്ന് 33,917.94ലും നിഫ്റ്റി 194.50 പോയന്റ് നേട്ടത്തിൽ 10,421.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപിന്റെ ലോഹ ഇറക്കുമതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഏറെയും അകന്ന സാഹചര്യത്തിൽ ആഗോള വിപണികളെല്ലാം നേട്ടത്തിലായിരുന്നു. യുഎസ് ജോബ് ഡാറ്റയിൽ വളർച്ച രേഖപ്പെടുത്തിയതും ആഗോള സൂചികകൾക്ക് തുണയായി. ബിഎസ്ഇയിലെ 1371 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1345 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഭാരതി എയർടെൽ, വേദാന്ത, ഐടിസി, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ഇൻഫോസിസ്, റിലയൻസ്, മാരുതി സുസുകി, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. കോൾ ഇന്ത്യ, അരബിന്ദോ ഫാർമ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായണ് ക്ലോസ് ചെയ്തത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com