Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആ മാറ്റം കൊണ്ടുവരാം: കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് പിന്തുണയുമായി പ്രകാശ് രാജും മാധവനും

ചെന്നൈ: മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ് മാർച്ചിന് പിന്തുണയുമായി നടന്മാരായ പ്രകാശ് രാജും മാധവനും. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും പ്രതികരണം. "പൊള്ളിയ കാൽപ്പാദങ്ങളും കണ്ണുകളിൽ വിശപ്പുമായി നീതിയും മാന്യതയും തേടി നമ്മുടെ കർഷകർ നടന്നുവരികയാണ്. ഇതാണ് സത്യം. നിങ്ങളുടെ കളവുകളും പരാജയപ്പെട്ട വാഗ്ദാനങ്ങളുമാണ് കാരണം." "അവർ വന്ന് വാതിലിൽ മുട്ടുമ്പോൾ നിങ്ങൾ അവർക്ക് നീതി നൽകുമോ? അവർ നിങ്ങളെ പുറത്താക്കുന്നതിനു മുമ്പേ ?" പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ്ടാഗോടെയാണ് പ്രകാശ് രാജ് ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. With blisters in the foot.. hunger in their eyes our farmers have walked seeking #fairplay #dignity ...this is the Truth because of your Lies and failed promises .. will you give them justice as they knock at your door... before they rise to knock you out #justasking pic.twitter.com/6lry7X0wz1 — Prakash Raj (@prakashraaj) March 12, 2018 "ഈ രാജ്യത്തെ മുഴുവൻ കർഷകർക്കും വേണ്ടി ഇതിനെ(കർഷകരുടെ ലോങ് മാർച്ച്) ഞാൻ പൂർണമായും നിറഞ്ഞ മനസ്സോടെയും പിന്തുണയ്ക്കുകയാണ്. ആ മാറ്റം കൊണ്ടുവരാം. കടം എഴുതിത്തള്ളാനും മാന്യമായ വേതനത്തിനും വേണ്ടി 180 കിലോമീറ്റർ നടന്ന് കർഷകർ മുംബൈയിൽ എത്തിയിരിക്കുന്നു".-മാധവൻ ട്വിറ്ററിൽ കുറിച്ചു I totally and whole heartedly support this for all farmers in this Nation. ....LETS MAKE THAT DIFFERENCE .. Walking 180 km, 35,000 Farmers Reach Mumbai For Debt Waiver, Fair Payhttps://t.co/78CMhwdJeK — Ranganathan Madhavan (@ActorMadhavan) March 11, 2018 അനുവാദമില്ലാതെ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതിൽനിന്ന് പിന്മാറുക, അർഹമായ നഷ്ടപരിഹാരത്തുക നൽകുക, വിളകൾക്ക് കൃത്യമായ താങ്ങുവില നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ലോങ് മാർച്ച് നടത്തുന്നത്. ഏഴുദിവം മുമ്പ് ആരംഭിച്ച മാർച്ച് മുംബൈയിൽ എത്തിച്ചേർന്നിട്ടുണ്ട്. സി പി എമ്മിന്റെ കർഷക വിഭാഗമായ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലാണ് മാർച്ച്. 180 കിലോമീറ്റർ കാൽനടയായി പിന്നിട്ടാണ് അരലക്ഷത്തോളം കർഷകർ മുംബൈയിൽ എത്തിയിരിക്കുന്നത്. content highlights:Actors Prakash raj and madhavan supports farmers long march in maharashtra

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com