Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പി എന്‍ ബി തട്ടിപ്പില്‍ ജെയ്റ്റ്‌ലി മൗനം പാലിച്ചത് മകളെ രക്ഷിക്കാന്‍- രാഹുല്‍

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തട്ടിപ്പുകേസിൽ ജെയ്റ്റ്ലി നിശ്ശബ്ദത പാലിച്ചത് അഭിഭാഷകയായ മകളെ രക്ഷിക്കാൻ ആയിരുന്നെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുൽ ജെയ്റ്റ്ലിക്കെതിരെ ആഞ്ഞടിച്ചത്. ദ വയർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. നമ്മുടെ ധനമന്ത്രി പി എൻ ബി തട്ടിപ്പുകേസിൽ നിശ്ശബ്ദത പാലിച്ചത് അദ്ദേഹത്തിന്റെ അഭിഭാഷകയായ മകളെ രക്ഷിക്കാനായിരുന്നു എന്ന സത്യം ഇപ്പോഴാണ് പുറത്തുവന്നത്. തട്ടിപ്പ് പുറത്തുവരുന്നതിന് കഷ്ടിച്ച് ഒരുമാസം മുമ്പ് പ്രതികൾ നിയമസഹായം ഉറപ്പുവരുത്തുന്നതിന് ഇവർക്ക് വൻതുക നൽകിയിരുന്നെന്നും ട്വിറ്ററിൽ രാഹുൽ ആരോപിച്ചു. പ്രതികൾക്ക് നിയമസഹായം നൽകിയ മറ്റ് സ്ഥാപനങ്ങളിൽ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ജെയ്റ്റ്ലിയുടെ മകളുടെ സ്ഥാപനത്തെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും ട്വീറ്റിൽ രാഹുൽ ആരാഞ്ഞു. Its now revealed that our FMs silence on the PNB SCAM was to protect his lawyer daughter, who was paid a large retainer by the accused just a month before the SCAM became public. When other law firms of the accused have been raided by the CBI, why not hers? #ModiRobsIndia https://t.co/As9y9Dv0RZ — Office of RG (@OfficeOfRG) March 12, 2018 പി എൻ ബി തട്ടിപ്പു കേസിലെ പ്രതി മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസിനു വേണ്ടി റീട്ടെയ്നർഷിപ്പ് കരാർ (നിയമസഹായം ഉറപ്പാക്കുന്ന കരാർ) സ്വീകരിച്ചിരുന്നതായി ജെയ്റ്റ്ലിയുടെ മകളുടെ ഭർത്താവും ചേമ്പേഴ്സ് ഓഫ് ജെയ്റ്റ്ലി ആൻഡ് ബക്ഷി എന്ന നിയമസഹായ സ്ഥാപനത്തിന്റെ ഉടമയുമായ ജയേഷ് ബക്ഷി സ്ഥിരീകരിച്ചതായി വയർ റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബർ 2017ലാണ് റീട്ടെയ്നർഷിപ്പ് സ്വീകരിച്ചത്. ഇത് ജനുവരി 2018 ൽ തിരികെ നൽകുകയും ചെയ്തു. തട്ടിപ്പിനെ കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതിന് പിന്നാലെ അതായത് 2018 ജനുവരി 31 ശേഷമാണ് റീട്ടെയ്നർഷിപ്പ് തിരികെ നൽകിയതെന്നായിരുന്നു ബക്ഷിയുടെ വിശദീകരണം. റീട്ടെയ്നർഷിപ്പ് ഏകപക്ഷീയമായി റദ്ദാക്കുകയും മുഴുവൻ തുക തിരികെ നൽകിയെന്നും ബക്ഷി വ്യക്തമാക്കിയിരുന്നു. അതേസമയം രാഹുലിന്റെ ട്വീറ്റിനു പിന്നാലെ ജെയ്റ്റ്ലിയോട് ചോദ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തെത്തി. രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമോ എന്നായിരുന്നു കേജ്രിവാളിന്റെ ചോദ്യം. Jaitley ji, defamation case now? Ya setting hai? https://t.co/CcgqUbWVxl — Arvind Kejriwal (@ArvindKejriwal) March 12, 2018 content highlights:jaitley kept silence to protect lawyer daughter says rahul tweet

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com