Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നേപ്പാള്‍ വിമാനാപകടം: മരണം 50

കാഠ്മണ്ഡു:നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. പരിക്കറ്റവരെ പുറത്തെത്തിച്ച് ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ധാക്കയിൽ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. റൺവേയിൽ നിന്ന് പുകയുയരുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ധാക്കയിൽ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ലാൻഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്ബോൾ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് വിമാനത്താവള അധികൃതർ നല്കുന്ന വിവരമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തെത്തുടർന്ന് ത്രിഭുവൻ വിമാനത്താവളം അടച്ചിട്ടു. content highlights:Bangla airlines aircraft crashes at TIA #WATCH: Spot visuals from #Kathmandu Airport, a plane crash here has claimed at least 50 lives. #Nepal pic.twitter.com/ItJJ9PNucT — ANI (@ANI) March 12, 2018

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com