Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചെങ്ങന്നൂരില്‍ ഡി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി

ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ഡി വിജയകുമാർ മത്സരിക്കും. വിജയകുമാറിന്റെ സ്ഥാനാർഥിത്വത്തിന് ഹൈക്കമാൻഡ് അംഗീകാരം നൽകി. കെ.പി.സി.സി രാഷ് ട്രീയ കാര്യസമിതി യോഗത്തിലാണ് വിജയകുമാറിന്റെ പേര് അംഗീകരിച്ചത്. അയ്യപ്പ സേവാ സംഘത്തിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാർ കെ.പി.സി.സി നിർവാഹകസമിതി അംഗമാണ്. ചെങ്ങന്നൂരിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന വിജയകുമാർ ഇതാദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 91 ലെ തിരഞ്ഞെടുപ്പിൽ അവസാനനിമിഷമാണ് വിജയകുമാറിന് പകരം ശോഭന ജോർജ് സ്ഥാനാർഥിയായത്. അന്ന് കപ്പിനും ചുണ്ടിനുമിടയിൽ നഷ് ടമായ സ്ഥാനാർഥിത്വമാണ് വിജയകുമാറിനെ തേടി ഇപ്പോൾ എത്തിയിരിക്കുന്നത്. പാർട്ടി ഏൽപ്പിച്ചത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് വിജയകുമാർ പ്രതികരിച്ചു. ചെങ്ങന്നൂർ കാർഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശിയ വൈസ് പ്രസിഡന്റുമായ വിജയകുമാർ ചങ്ങനാശേരി എൻ എസ് എസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുപ്രവർത്തനം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിർവാഹകസമിതി അംഗം എന്നീ പാർട്ടി പദവികളിൽ പ്രവർത്തിച്ചു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ്, മൂന്ന് തവണ ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ദക്ഷിണ റെയിൽവേ സോണൽ കമ്മിറ്റി അംഗം, ചെങ്ങന്നൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, റെയിൽവേ ഡിവിഷണൽ യൂസേഴ്സ് കമ്മിറ്റി അംഗം (തിരുവനന്തപുരം, പാലക്കാട്) , കേരള കാർഷിക സർവകലാശാല മുൻ അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ കോഓപ്പറേറ്റീവ് സ്പിന്നിങ് മിൽസ് ലിമിറ്റഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: രാധിക. മക്കൾ: ജ്യോതി വിജയകുമാർ, ലക്ഷ്മി വിജയകുമാർ. Content Highlights:D Vijayakumar UDF candidate in Chengannur bypoll

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com