Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജയാ ബച്ചന് സീറ്റ് നല്കിയതില്‍ പ്രതിഷേധം; സമാജ് വാദി പാര്‍ട്ടി നേതാവ് ബിജെപിയില്‍

ലഖ്നൗ: മുതിർന്ന സമാജ് വാദി പാർട്ടി നേതാവും രാജ്യസഭാംഗവുമായ നരേഷ് അഗർവാൾ ബിജെപിയിൽ ചേർന്നു. ജയാ ബച്ചന് രാജ്യാസഭയിലേക്ക് സീറ്റ് നല്കിയ സമാജ് വാദി പാർട്ടിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനം. നരേഷ് അഗർവാളിന്റെ മകനും എംഎൽഎയുമായ നിതിൻ അഗർവാളും ബിജെപിയിൽ ചേരും. ദേശീയ പാർട്ടിയല്ലെങ്കിൽ സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാനാവില്ലെന്ന തിരിച്ചറിവിലാണ് സമാജ് വാദി പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നതെന്ന് നരേഷ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ പ്രവർത്തനങ്ങളിൽ താൻ ആകൃഷ്ടനായി. മുലായംസിങ് യാദവിനോടും രാം ഗോപാൽ യാദവിനോടും ബഹുമാനമുണ്ടെങ്കിലും കോൺഗ്രസുമായും ബിഎസ്പിയുമായും സഖ്യം ചേരാനുള്ള പാർട്ടി തീരുമാനം സങ്കടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹർദോയി മണ്ഡലത്തിൽ നിന്ന് ഏഴ് തവണ നിയമസഭയിലേക്കെത്തിയിട്ടുള്ള നരേഷ് അഗർവാൾ വിവാദപ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞിട്ടുള്ള വ്യക്തിയാണ്. ഇക്കുറി പാർട്ടി രാജ്യസഭയിലേക്ക് സീറ്റ് നല്കാഞ്ഞതാണ് അഗർവാളിന്റെ ബിജെപി പ്രവേശത്തിനുള്ള പ്രേരണയെന്നും സൂചനയുണ്ട്. വാർത്താ സമ്മേളനത്തിൽ ഇതിനു ബലമേകുന്ന പ്രസ്താവന അദ്ദേഹം നടത്തുകയും ചെയ്തു. എനിക്ക് സീറ്റ് നല്കാതെ സിനിമകളിൽ ഡാൻസ് ചെയ്തു നടന്നൊരുവൾക്ക് പാർട്ടി രാജ്യസഭയിലേക്ക് സീറ്റ് നല്കിയത് സങ്കടകരമാണ്. ജയാ ബച്ചനെ പരാമർശിച്ച് അഗർവാൾ പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭയിൽ 47 എംഎൽഎമാരാണ് സമാജ് വാദി പാർട്ടിക്കുള്ളത്. അംഗബലം വച്ച് ഒരാളെ മാത്രമേ എസ്പിക്ക് ജയിപ്പിക്കാനാകൂ ബിജെപിയിലേക്ക് ചുവടുമാറുന്നതായ അഭ്യൂഹത്തെത്തുടർന്ന് അഗർവാളിന് പാർട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നരേഷ് അഗർവാൾ ചർച്ചകൾ നടത്തിയെന്ന അഭ്യൂഹങ്ങൾ ജനുവരിയിൽ പുറത്തുവന്നിരുന്നു. എന്നാൽ, അതൊക്കെ അടിസ്ഥാനരഹിതമായ വാർത്തകളാണെന്നായിരുന്നു അഗർവാളിന്റെ നിലപാട്. content highlights:Naresh Agarwal Joins BJP, Says SP Favoured a Bollywood Dance Girl for Rajya Sabha

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com