Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സൂപ്പര്‍ കപ്പ് ലൈനപ്പായി; ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി നെറോക്ക എഫ്.സി

സൂപ്പർ കപ്പ്ഫുട്ബോൾ ആദ്യ സീസൺ മത്സരക്രമം തീരുമാനമായി. ആകെ 16 ടീമുകളാണ് ലീഗിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ആറുടീമുകളും ഐ ലീഗിലെ ആദ്യ ആറുടീമുകളും സൂപ്പർ കപ്പിലേക്ക് നേരത്തെ നേരിട്ട് യോഗ്യത നേടിയിരുന്നു. ശേഷിക്കുന്ന നാല് ടീമുകൾ യോഗ്യത മത്സരം കളിച്ചാണ് സൂപ്പർ കപ്പിലേക്കെത്തുക. ഐഎസ്എല്ലിലെ അവസാന നാലു സ്ഥാനക്കാരും ഐ ലീഗിലെ അവസാന നാലു സ്ഥാനക്കാരും തമ്മിലാണ് യോഗ്യത മത്സരം. മാർച്ച് 15, 16 തിയ്യതികളിലാണ് യോഗ്യത മത്സരം. മാർച്ച് 31 മുതൽ ഏപ്രിൽ 25 വരെ ഭുവനേശ്വരിലെ കല്ലിംഗ സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുക. ഐഎസ്എല്ലിൽ ആറാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ്.സിയാണ് എതിരാളികൾ, ഏപ്രിൽ ആറിനാണ് മത്സരം. ഐ ലീഗ് ചാമ്പ്യൻമാരായ മിനർവ പഞ്ചാബിന് ഐഎസ്എല്ലിൽ അഞ്ചാം സ്ഥാനക്കാരായ ജംഷേദ്പുരാണ് എതിരാളി. പുണെ സിറ്റി ഷില്ലോങ് ലജോങിനെയും ചെന്നൈയ്ൻ എഫ്.സി എൈസോളിനേയും നേരിടും. നോകൗട്ട് രീതിയിലാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുക, അതിനാൽ ജയിക്കുന്ന ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. തോറ്റാൽ പുറത്താകും. ഐഎസ്എൽ നാലാം സീസൺ ഫൈനലിലേക്ക് മുന്നേറിയ ബെംഗളൂരു എഫ്.സിയെ രണ്ടാം യോഗ്യത മത്സരത്തിലെ വിജയികൾ എതിരിടും. കേരളത്തിലെ മറ്റൊരു സാന്നിധ്യമായ ഗോകുലവും നോർത്ത് ഈസ്റ്റും തമ്മിലാണ് രണ്ടാം യോഗ്യത മത്സരം. ഇതിൽ വിജയിച്ചാൽ ശക്തരായ ബെംഗളൂരുവും ഗോകുലവും സൂപ്പർകപ്പിൽ ഏറ്റുമുട്ടും. എഫ്.സി ഗോവ നാലാം ക്വാളിഫയറെയും മോഹൻ ബഗാൻ ഒന്നാം ക്വാളിഫയറെയും ഈസ്റ്റ് ബംഗാൾ മൂന്നാം ക്വാളിഫയറെയും നേരിടും. ക്വാളിഫയർ ടീമുകളുടെ ഫൈനൽ ലിസ്റ്റ് മാർച്ച് 16-ന് വ്യക്തമാകും. യോഗ്യതാ മത്സരങ്ങൾ ഡൽഹി ഡൈനാമോസ് എഫ്.സി - ചർച്ചിൽ ബ്രദേഴ്സ് (മാർച്ച് 15) നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി - ഗോകുലം കേരള (മാർച്ച് 15) മുംബൈ സിറ്റി എഫ്.സി - ഇന്ത്യൻ ആരോസ് (മാർച്ച് 16) എടികെ -ചെന്നൈ സിറ്റി എഫ്.സി(മാർച്ച് 16) സൂപ്പർ കപ്പ് മത്സരക്രമം പുണെ സിറ്റി - ഷില്ലോങ് ലജോങ് ചെന്നൈയിൻ - എൈസോൾ മിനർവ പഞ്ചാബ് - ജംഷേദ്പുർ നെറോക എഫ്.സി - കേരളാ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ - Q1 ബെംഗളൂരു എഫ്.സി - Q2 ഈസ്റ്റ് ബംഗാൾ - Q3 എഫ് സി ഗോവ - Q4 Content Highlights;Super Cup 2018 Draw: Kerala Blasters face Neroca FC

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com