Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മുറി ഹിന്ദിയല്ല, ദേശീയ ഭാഷാ പരിജ്ഞാനത്തിലും ശശി തരൂര്‍ സ്റ്റാറാണ്‌

ന്യൂഡൽഹി: തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം പി ശശി തരൂരിന് ഇംഗ്ലീഷ് ഭാഷയിലുള്ള പാണ്ഡിത്യം എല്ലാവർക്കും അറിവുള്ളതാണ്. പ്രത്യേകിച്ച് ട്വിറ്ററിൽ അദ്ദേഹത്തെ പിന്തുടരുന്നവർക്ക്. തരൂരിന്റെ ട്വീറ്റ് വായിക്കാൻ ഫോളോവേഴ്സിനു പലപ്പോഴും നിഘണ്ഡുവിന്റെ സഹായം ആവശ്യമായും വരാറുണ്ട്. Webaqoof, Exasperating farrago of distortions, Puritanical patriarchy അങ്ങനെ പലവാക്കുകളിലൂടെയും തരൂർ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ തരൂരിന്റെ ഹിന്ദിയും ഒന്നാംതരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ വൈ സോ സീരിയസ് എന്ന പരിപാടിയാണിത്. ആകാശ് ബാനർജിയാണ് പരിപാടിയുടെ അവതാരകൻ. ഹിന്ദി വാക്കുകളുടെ അർഥമാണ് ആകാശ് തരൂരിനോട് ചോദിക്കുന്നത്. വാക്കുകളുടെ അർഥത്തിന് വിശദീകരണവും തരൂർ നൽകുന്നുണ്ട്. പൊള്ളയായ വാഗ്ദാനം എന്ന് അർഥം വരുന്ന ജുംല എന്ന പദത്തെ കുറിച്ച് തരൂരിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ- പ്രസംഗ പരമ്പരകളിലൂടെ നാലുവർഷം മുമ്പ് നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തോട് ചെയ്തത് എന്താണോ അതാണ് ജുംല. പ്രേം സങ്കട്, ഹുംകാർ, രിം ജിം, ലോപത് ഗാമിനി, പോപട് തുടങ്ങിയ വാക്കുകളാണ് ആകാശ് തരൂരിനോട് ചോദിക്കുന്നത്. ചോദിച്ചവയിൽ ഏറിയപങ്കിനും ശരിയായ ഉത്തരമാണ് തരൂർ നൽകുന്നത്. പട്ടി എന്ന ഹിന്ദി വാക്കിന്റെ അർഥം ചോദിക്കുന്ന അവതാരകനോട് മലയാളത്തിൽ ഇതിന്റെ അർഥം പെൺപട്ടി എന്നാണെന്ന് തരൂർ പറയുന്നതും വീഡിയോയിൽ കാണാം content highlights:shashi tharoor hindi word meaning test video

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com