Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അയോധ്യയില്‍ സമവായം എളുപ്പമല്ല: രാമക്ഷേത്രം നിര്‍മിക്കും- ആര്‍.എസ്.എസ്

നാഗ്പുർ: അയോധ്യ വിഷയത്തിൽസമവായം ഉണ്ടാക്കിയെടുക്കുക എളുപ്പമല്ലെന്നും തർക്കഭൂമിയിൽ ഉടൻ രാമക്ഷേത്രം നിർമിക്കുമെന്നും ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നത് സുനിശ്ചിതമാണ്. മറ്റെവിടെയെങ്കിലും ഇത് നിർമിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ നടക്കുന്ന ആർഎസ്എസ് പ്രതിനിധി സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് നല്ല പ്രതീക്ഷയുണ്ട്. കോടതി വിധി വന്നശേഷം ക്ഷേത്രത്തിന്റെ നിർമാണം തുടങ്ങും.സമവായ ശ്രമത്തിന് തയ്യാറാണെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയെ സംബന്ധിച്ച ചോദ്യത്തിന് ഇക്കാര്യത്തിൽ സമവായംഎളുപ്പമല്ലെന്നായിരുന്നു ജോഷിയുടെ മറുപടി. പരസ്പര ധാരണയോടെ ക്ഷേത്രം നിർമ്മിക്കണമെന്നാണ് തങ്ങൾ എല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്നത്. എന്നാൽ വിഷയത്തിൽ സമവായത്തിലെത്തുക എളുപ്പമല്ലെന്നാണ് തങ്ങൾക്കുണ്ടായ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രവിശങ്കറിന്റെ ഇടപെടലിനെ അദ്ദേഹം സ്വാഗതം ചെയ്തു. Content Highlights:Ayodhya Dispute, RamaTemple,RSS

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com