Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
തേനിയില്‍ കാട്ടുതീയില്‍പ്പെട്ട 25 വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍; 15 പേരെ രക്ഷിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയിൽപ്പെട്ട് ട്രക്കിങ്ങിനു പോയ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. 25 വിദ്യാർഥികൾ വനത്തിൽ ഉള്ളതായാണ് റിപ്പോർട്ട്.വനംവകുപ്പം അഗ്നിശമന സേനയും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കുരങ്ങണിയിലെ കുളുക്ക് മലയിൽ ട്രക്കിങ്ങിന് പോയ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. സംഘത്തിലുണ്ടായിരുന്ന 40 പേരിൽ 15 പേരെ രക്ഷിച്ചു.ഏഴ് വിദ്യാർഥികളെ ബോഡിനായ്ക്കന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.നിരവധി പേർക്ക് പൊള്ളലേറ്റിട്ടുള്ളതായാണ് വിവരം.വിദ്യാർഥികൾ ഈറോഡ് സ്വദേശികളാണെന്നാണ് സൂചന. മലയ്ക്കു മുകളിൽ പരിക്കേറ്റു കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ ആശുപത്രികളിലെത്തിക്കുന്നതിന് ബുദ്ധിമുട്ടുള്ളസാഹചര്യമാണ്. കൂടാതെ ഇരുട്ടായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്ടറുകൾ സ്ഥലത്തെത്തിയിരുന്നെങ്കിലും വെളിച്ചക്കുറവുമൂലം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. കാട്ടിലകപ്പെട്ട വിദ്യാർഥികളിലൊരാൾ വീട്ടിലേക്ക് വിവരമറിയിച്ചതിനെ തുടർന്നാണ് വനംവകുപ്പ് ജീവനക്കാരിലേക്ക് വിവരമെത്തിയതും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതും. വാഹനം എത്തുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായത്.അനധികൃത ട്രക്കിങ് പാതയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുതീ പടർന്നിരുന്നതിനാൽ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ആവശ്യപ്രകാരം സഹായം ലഭ്യമാക്കാൻ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ വ്യോമസേനയോട് നിർദേശിക്കുകയായിരുന്നു. തേനി ജില്ലാകളക്ടറുടെ സഹായത്തോടെയാണ് ദക്ഷിണമേഖലാ കമാൻഡിന്റെ ഹെലികോപ്ടറുകൾ കുരങ്ങണിയിലേക്ക് തിരിച്ചിരിക്കുന്നത്. ​

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com