Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇനി അധികം സമയമില്ല; കഠിനാധ്വാനം ചെയ്യൂ - മോദിയോട് രാഹുല്‍

ബെല്ലാരി: പ്രധാനമന്ത്രി പദത്തിൽ ഇനി അധികകാലം ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ പ്രസംഗം നിർത്തി കഠിനാധ്വാനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. കർണാടകത്തിലെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും മോദി പരാജയപ്പെട്ടുവെന്ന് രാഹുൽ ആരോപിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർന്നപ്പോഴും കോൺഗ്രസിനെ വിമർശിക്കാനാണ് മോദി സമയം കണ്ടെത്തുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുകയും അടക്കമുള്ളവയാണ് ജനങ്ങൾ പ്രധാനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനെ വിമർശിക്കുന്നത് മാത്രമല്ല. വൻ വ്യവസായികളുടെ കടങ്ങൾ എഴുതിത്തള്ളുന്ന സർക്കാർ കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ തയ്യാറാകുന്നില്ല. കർണാടകത്തിലെ മുൻ ബി.ജെ.പി സർക്കാർ അഴിമതിയിൽ റെക്കോർഡ് സ്ഥാപിച്ച സ്ഥാനത്ത് സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാരിനെതിരെ അഞ്ചു വർഷത്തിനിടെ ഒരു അഴിമതി ആരോപണംപോലും ഉയർന്നിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com