Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഒമാനില്‍ കാണാന്‍ കഴിഞ്ഞത് ഇന്ത്യയുടെ ചെറിയ പതിപ്പെന്ന് മോദി

മസ്ക്കറ്റ്: ഒമാനിലെത്തിയപ്പോൾ സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മസ്ക്കറ്റിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒമാനിലുള്ള എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുകയാണ്. ഒമാന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇവിടെയുള്ള ഇന്ത്യക്കാർ വലിയ സംഭാവനയാണ് നൽകുന്നത്. ഇന്ത്യയുടെ ചെറുപതിപ്പ് തന്നെയാണ് ഒമാനിൽ കാണാൻ കഴിഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം അനായാസമാക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 21ാം നൂറ്റാണ്ട് ലക്ഷ്യമിട്ടുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഇന്ത്യ നടത്തുന്നത്. ഗതാഗത രംഗത്ത് വിവിധ മേഖലകളെ ഒന്നിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. റോഡ് - റെയിൽ - വ്യോമ - ജല ഗതാഗത മേഖലകളെ ഒന്നിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇൻഷുറൻസ് പരിരക്ഷ സമ്പന്നർക്ക് മാത്രമുള്ളതല്ല. 90 പൈസക്കും ഒരു രൂപയ്ക്കും ഇൻഷുറൻസ് പരിരക്ഷ സാധാരണക്കാർക്ക് നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ഒമാനും തമ്മിൽ ശക്തമായ ബന്ധമാണ് എക്കാലത്തും ഉണ്ടായിരുന്നത്. ഒമാനിലെ ഇന്ത്യൻസമൂഹം ഇതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com