Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഹൈക്കോടതി ജഡ്ജി നിയമനത്തിനുള്ള 123 ശുപാര്‍ശകള്‍ കെട്ടിക്കിടക്കുന്നു

ന്യൂഡല്‍ഹി: വിവിധ ഹൈക്കോടതികളിലെ ജഡ്ജിനിയമനത്തിനുള്ള 123 ശുപാര്‍ശകള്‍ സുപ്രീംകോടതി കൊളീജിയത്തിലും കേന്ദ്രസര്‍ക്കാരിലും തീരുമാനമാകാതെ കിടക്കുന്നു. 13 ഹൈക്കോടതികളാണ് ജഡ്ജിമാരുടെ നിയമനത്തിനായി ശുപാര്‍ശ നല്‍കിയത്. രാജ്യത്തെ ഹൈക്കോടതികളില്‍ 1079 ജഡ്ജിമാരുടെ തസ്തികയാണുള്ളത്. ഇതില്‍ 403 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതില്‍ 43 ശുപാര്‍ശകള്‍ സുപ്രീംകോടതി കൊളീജിയത്തിലും 80 ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിലുമാണ് തീരുമാനമാകാതെ കിടക്കുന്നത്. 280 ഒഴിവുകളിലേക്കുള്ള ശുപാര്‍ശകള്‍ ഹൈക്കോടതികളില്‍നിന്ന് ലഭിച്ചിട്ടില്ല. നിയമമന്ത്രാലയം നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അലഹബാദ് ഹൈക്കോടതിയില്‍ 56 ഒഴിവുണ്ട്. കൊല്‍ക്കത്തയില്‍ 39, കര്‍ണാടകത്തില്‍ 38 , പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയില്‍ 35, ആന്ധ്ര-തെലങ്കാന എന്നിവിടങ്ങളില്‍ 30 എന്നിങ്ങനെയാണ് ഒഴിവുകള്‍. നിയമനത്തിനുള്ള പേരുകള്‍ ഹൈക്കോടതികള്‍ നിയമമന്ത്രാലയത്തിലേക്കാണ് അയക്കുന്നത്. തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണങ്ങള്‍ക്കുശേഷം പേരുവിവരങ്ങള്‍ സുപ്രീംകോടതി കൊളീജിയത്തിന് കൈമാറും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com