Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സമ്പത്തില്‍ മുംബൈയ്ക്ക് ലോകത്തില്‍ 12-ാം സ്ഥാനം

മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നമായ 15 നഗരങ്ങളിൽ മുംബൈയും. 95,000 കോടി ഡോളറിന്റെ സ്വത്തുവകകളുമായി (ഏകദേശം 61 ലക്ഷം കോടി രൂപയുടെ) 12-ാം സ്ഥാനമാണ് മുംബൈയ്ക്ക്. ന്യൂ വേൾഡ് വെൽത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അമേരിക്കയിലെ ന്യൂയോർക്കാണ് സമ്പത്തിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് ലക്ഷം കോടി ഡോളറാണ് ഈ നഗരത്തിന്റെ സമ്പത്ത്. ഓരോ നഗരത്തിലേയും താമസക്കാരുടെ സ്വകാര്യസ്വത്ത് അടിസ്ഥാനമാക്കിയാണ് സമ്പത്ത് കണക്കാക്കുന്നത്. 94,400 കോടി ഡോളറുമായി ടൊറന്റോയാണ് മുംബൈയ്ക്ക് തൊട്ടു പിന്നിൽ. ഫ്രാങ്ക്ഫുർട്, പാരീസ് എന്നീ നഗരങ്ങളാണ് 14, 15 സ്ഥാനങ്ങളിലുള്ളത്. സർക്കാർ സ്ഥാപനങ്ങളും സമ്പത്തുകളും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ മുംബൈ നഗരത്തിന് പത്താം സ്ഥാനമാണുള്ളത്. അത്തരത്തിലുള്ള 28 പേരാണ് മുംബൈയിൽ വസിക്കുന്നത്. അടുത്ത പത്ത് വർഷം സമ്പന്നതയുടെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വേഗം വളരുന്നത് മുംബൈ നഗരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്പത്തിന്റെ കാര്യത്തിൽ ന്യൂയോർക്കിന് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനം ലണ്ടനാണ്. മൂന്നും നാലും സ്ഥാനങ്ങൾ ടോക്യോ, സാൻഫ്രാൻസിസ്കോ എന്നീ നഗരങ്ങൾക്കാണ്. ബെയ്ജിങ്, ഷാങ്ഹായ്, ലോസ് ആഞ്ജലിസ്, ഹോങ് കോങ്, സിഡ്നി, സിങ്കപ്പൂർ, ഷിക്കാഗോ എന്നീ നഗരങ്ങളാണ് മുംബൈയ്ക്ക് മുന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നത്. വളർച്ചയുടെ കാര്യത്തിൽ സൻഫ്രാൻസിസ്കോ, ബെയ്ജിങ്, ഷാങ്ഹായ്, സിഡ്നി എന്നീ നഗരങ്ങളാണ് മുംബൈയ്ക്കൊപ്പമുള്ളത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com