Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ആറുവയസ്സുകാരി മരിച്ചു; ആസ്​പത്രിയില്‍ സംഘര്‍ഷം

കൊടുങ്ങല്ലൂർ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറുവയസ്സുകാരി മരിച്ചു. കുട്ടിക്ക് ചികിത്സ നൽകിയില്ലെന്നാരോപിച്ച് ആസ്​പത്രിയിലുണ്ടായ സംഘർഷത്തിൽ ഡോക്ടർക്ക് മർദനമേറ്റു. എറണാകുളം എടവനക്കാട് പുന്നിലത്ത് അൻസാറിന്റെ മകൾ ഫാത്തിമ നൗറിൻ ആണ് മരിച്ചത്. കൊടുങ്ങല്ലൂരിൽനിന്ന് എറണാകുളത്തെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ വെച്ചായിരുന്നു മരണം. ചേരമാൻപള്ളിക്ക് തെക്കുവശം തിരുവഞ്ചിക്കുളം വളവിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മതിലിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ഫാത്തിമ നൗറിൻ അമ്മ ഹസീനയ്ക്കും ബന്ധുവിനുമൊപ്പം എറിയാടുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരപരിക്കേറ്റ കുട്ടിയെ ഉടൻ തൊട്ടടുത്തുള്ള ഗൗരീശങ്കർ ആസ്​പത്രിയിലെത്തിച്ചുവെങ്കിലും വിദഗ്ധചികിത്സ ലഭിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആസ്​പത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടിട്ടും വിട്ടുനൽകിയില്ലെന്നും പുറമെനിന്നെത്തിയ ആംബുലൻസിൽ നഴ്സിന്റെ സേവനം നൽകിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതേച്ചൊല്ലിയുള്ള വാക്തർക്കത്തിനിടെയാണ് ഡ്യൂട്ടി ഡോക്ടർ വെള്ളാങ്ങല്ലൂർ സ്വദേശി രാഹുൽമേനോന് (31) മർദനമേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ ഗൗരീശങ്കർ ആസ്​പത്രിയിൽ പ്രവേശിപ്പിച്ചു. ആസ്​പത്രിയിൽ അതിക്രമിച്ചുകയറിയ ഇരുപതോളംപേരാണ് ഡോക്ടറെ മർദിച്ചതെന്ന് ആസ്​പത്രി അധികൃതർ പറഞ്ഞു. വളരെ പെട്ടെന്ന് ആംബുലൻസ് വരുത്തി പരിക്കേറ്റ കുട്ടിയെയും ബന്ധുക്കളെയും പറഞ്ഞയയ്ക്കുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. എന്നാൽ, ഡോക്ടർ തങ്ങളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് കേസുകൾ എടുത്തിട്ടുണ്ട്. പോലീസ് ആസ്​പത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. നൈസാമാണ് ഫാത്തിമ നൗറീന്റെ സഹോദരൻ. ഖബറടക്കം പിന്നീട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com