Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ട്രാൻസ്ജെൻഡറുകൾക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സഹകരണസംഘങ്ങള്‍

കണ്ണൂർ: ട്രാൻസ്ജെൻഡർ വിഭാഗത്തിന്പ്രത്യേകമായി സഹകരണസംഘം രൂപവത്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണ കോൺഗ്രസിലായിരുന്നു പ്രഖ്യാപനം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. സഹകരണമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂട്ടണമെന്ന് കരടുനയത്തിൽ നിർദേശമുണ്ടായിരുന്നു. ഇക്കാര്യം സഹകാരികളും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി താലൂക്ക് തലത്തിൽ കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സഹകരണ സംഘം തുടങ്ങാനും തീരുമാനിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചായിരിക്കും ഇത്. ഈ സംഘങ്ങളിൽ പകുതിയിലേറെ പെൺകുട്ടികൾക്കായിരിക്കും അംഗത്വം. വിദ്യാർഥികൾക്കും വനിതകൾക്കും സഹകരണ മേഖലയോടുള്ള അടുപ്പവും അറിവും കൂട്ടാൻ ഇത് വഴിയൊരുക്കും. ഭിന്നലൈംഗിക വിഭാഗത്തിന്റെ സാമൂഹിക പദവി ഉയർത്താൻ ഇടതുമുന്നണി സർക്കാർ സ്വീകരിക്കുന്ന ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയാണ് സഹകരണസംഘം രൂപവത്കരിക്കാനുള്ള തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ ജില്ലയിലും സംഘങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം കണക്കാക്കിയാകും അന്തിമതീരുമാനം. ഇത്തരം സംഘത്തിന് പ്രവർത്തന ഗ്രാന്റ് സർക്കാർ നൽകും. ഇവർക്ക് സ്വയംതൊഴിൽ കണ്ടെത്താനും സ്വയംപര്യാപ്തത നേടാനും ഈ സഹകരണ സംഘങ്ങളിലൂടെ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com