Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു

മൂന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം ചൈൽഡ് ലൈൻ പ്രവർത്തകർ തടഞ്ഞു. ബൈസൺവാലി മുട്ടുകാട് ചൊക്കർമുടി സ്വദേശിനിയായ 15-കാരിയുടെ വിവാഹമാണു തടഞ്ഞത്. പെൺകുട്ടിയുടെ ബന്ധുവും വട്ടവട സ്വാമിയാർ അള സ്വദേശിയുമായ യുവാവുമായി വിവാഹം ബന്ധുക്കൾ നേരത്തേ നിശ്ചയിച്ചിരുന്നു. ചടങ്ങുകളുടെ ഭാഗമായി കഴിഞ്ഞദിവസം യുവാവ് പെൺകുട്ടിയെക്കൂട്ടി വട്ടവടയിലെത്തി. ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ച മൂന്നാർ ചൈൽഡ്ലൈൻ പ്രവർത്തകരായ ജോൺ എസ്.എഡ്വിൻ, ആർ.ജാൻസി എന്നിവർ വട്ടവടയിലെത്തി വിവാഹം തടഞ്ഞു. പെൺകുട്ടിക്കു പ്രായപൂർത്തിയായശേഷമേ വിവാഹം നടത്തൂവെന്നും ഇരുകുടുംബങ്ങളിൽനിന്നും ഇവർ എഴുതി വാങ്ങി. തുടർന്ന് പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം അയച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com