Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരെ എല്‍.ഡി.എഫിന് ചുമക്കേണ്ട കാര്യമില്ല- പന്ന്യന്‍

നെടുങ്കണ്ടം: യു.ഡി.എഫിന് കേരളത്തിൽ ഇനിയൊരു ഭരണമില്ലെന്ന് മനസ്സിലാക്കി കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരെ എൽ.ഡി.എഫ്. ഏറ്റെടുത്ത് ചുമക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. കേരളത്തിൽ യു.ഡി.എഫും ബി.ജെ.പി.യും എൽ.ഡി.എഫിന് എതിരാളികളല്ല. കേന്ദ്രത്തിൽ ബി.ജെ.പി.യെ താഴെയിറക്കാൻ ഇടതുപക്ഷ പാർട്ടികളും മതനിരപേക്ഷ പാർട്ടികളും പ്രശ്നാധിഷ്ഠിതമായി ഒന്നിക്കണമെന്നും പന്ന്യൻ പറഞ്ഞു. നെടുങ്കണ്ടത്ത് നടക്കുന്ന സി.പി.ഐ. ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിലേക്ക് വരാൻ തയാറായവരെയെല്ലാം കൂടെ കൂട്ടാൻ പറ്റില്ല. പലരും സോളാർ കറന്റ് അടിച്ചവരാണ്. അവരെ തൊട്ടാൽ തൊടുന്നവനും ഷോക്കടിക്കും. പല ജാതിപ്പാർട്ടികളും വരാമെന്ന് പറഞ്ഞ് നിൽക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളുടെ പൊതു ശത്രു സംഘപരിവാറാണ്. ബി.ജെ.പി.യിലൂടെ സംഘവരിവാറാണ് ഇവിടെ ഫാസിസ്റ്റ് ഭരണം നടത്തുന്നത്. അവരെ തിരുത്താൻ കോൺഗ്രസുമായി യോജിക്കുക എന്നത് സി.പി.ഐ.യുടെ അജണ്ടയിലില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com