Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
യുവതിയെ കൊന്നു കത്തിച്ചു; ഭര്‍ത്താവും സഹായിയും അറസ്റ്റില്‍

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ ബാറുടമയായ ഭർത്താവും ബാർജീവനക്കാരനും അറസ്റ്റിൽ. കാർവാർ സ്വദേശി ചന്ദ്രകാന്ത് എസ്. കോണ്ട്ലി (38), ഇയാളുടെ ഉടമസ്ഥതയിലുള്ള ശാന്തിനഗറിലെ ബാറിലെ ജീവനക്കാരൻ പഞ്ചാബ് സ്വദേശിയായ രാജ്വിന്ദർ സിങ് (31) എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രകാന്ത് കോണ്ട്ലിയും കൊല്ലപ്പെട്ട അക്ഷിതയും (29) കെംപാപുര വിനായക ലേഔട്ടിലായിരുന്നു താമസം. ഇവർക്ക് നാലുവയസ്സുള്ള കുട്ടിയുമുണ്ട്. ജനുവരി ഏഴിനാണ് കേസിനാസ്​പദമായ സംഭവം. പോലീസ് പറയുന്നത്: രാത്രി ചന്ദ്രകാന്തും അക്ഷിതയും ചേർന്ന് മദ്യപിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടയിൽ ഇയാൾ തലയണ ഉപയോഗിച്ച് അക്ഷിതയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി. ഈ സമയം അക്ഷിതയുടെ അമ്മയുടെ വീട്ടിലായിരുന്നു ഇവരുടെ കുട്ടി. അക്ഷിത മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ചന്ദ്രകാന്ത് മൃതദേഹം മറവുചെയ്യാൻ ബാറിലെ ജീവനക്കാരനായ രാജ്വീന്ദർ സിങ്ങിനെ വിളിച്ചുവരുത്തുകയായിരുന്നു. വാടകയ്ക്ക് കാർ സംഘടിപ്പിച്ച് മൃതദേഹം ഇതിനുള്ളിൽ കയറ്റിയ ചന്ദ്രകാന്ത് നഗരത്തിനു പുറത്തുകൊണ്ടുപോയി മറവുചെയ്യാൻ രാജ്വീന്ദറിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹൊസൂറിലെ കാട്ടിൽ കൊണ്ടുപോയി ഇയാൾ മൃതദേഹം കത്തിച്ചു. ഈ സമയം വീട്ടിലായിരുന്നു ചന്ത്രകാന്ത്. തുടർന്ന് ഭാര്യയുടെ മൊബൈൽ ഫോണുമായി പഞ്ചാബിലേക്ക് രാജ്വീന്ദറിനെ പറഞ്ഞുവിട്ടു. തൊട്ടടുത്ത ദിവസം അക്ഷിതയുടെ അമ്മയും ഇവരുടെ മകനും വീട്ടിലെത്തിയപ്പോൾ ഭാര്യ പിണങ്ങിപ്പോയെന്ന് ഇവരോട് പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞിട്ടും അക്ഷിത തിരികെയെത്താതായപ്പോൾ കാര്യം തിരക്കിയ അമ്മയോട് 50,000 രൂപ എടുത്താണ് അക്ഷിത പോയിരിക്കുന്നതെന്നും എവിടെയെങ്കിലും വിനോദയാത്രയിലായിരിക്കുമെന്നും ഇയാൾ പറഞ്ഞു. അക്ഷിതയുടെ മൊബൈലിലേക്ക് പലവട്ടം വിളിച്ചെങ്കിലും ഫോണെടുക്കാതായതോടെ അമ്മ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസിനോടും ചന്ദ്രകാന്ത് സമാനമായ കഥയാണ് പറഞ്ഞത്. സംശയമുണ്ടെങ്കിൽ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിക്കാനും ഇയാൾ പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് പഞ്ചാബിൽനിന്നും രാജ്വീന്ദർ സിങ്ങിനെ വിളിച്ചുവരുത്തി പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡുചെയ്തു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com