Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വിജിലന്‍സ് മേധാവി തീരുമാനം മൂന്നുദിവസത്തിനകം; ശ്രീലേഖയ്ക്ക് സാധ്യത

തിരുവനന്തപുരം/കണ്ണൂർ: സംസ്ഥാന വിജിലൻസിന്റെ സ്വതന്ത്രചുമതലയുള്ള മേധാവിയായി ജയിൽ മേധാവി ഡി.ജി.പി. ആർ. ശ്രീലേഖയെ നിയമിച്ചേക്കും. ഇക്കാര്യത്തിൽ ധാരണയായെന്നാണ് സൂചന. തിങ്കളാഴ്ചത്തെ പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും. 15-നകം നിയമനനടപടി പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. ശ്രീലേഖയ്ക്കുപുറമേ, വിജിലൻസ് എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹേബ്, എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിൻ എന്നിവരെയും വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് സർക്കാർ പരിഗണിക്കുന്നുണ്ട്. ശ്രീലേഖയെ വിജിലൻസ് ഡയറക്ടറായി നിയോഗിച്ചാലും തത്കാലം ജയിൽ ഡി.ജി.പി.യുടെ ചുമതലയിലും തുടരും. സംസ്ഥാനത്തെ ആദ്യ ഐ.പി.എസ്. ഉദ്യോഗസ്ഥയായ അവർ, സി.ബി.ഐ.യിൽ സൂപ്രണ്ടായി നാലുവർഷം പ്രവർത്തിച്ചിട്ടുണ്ട്. ഡി.ജി.പി. റാങ്ക് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണ്. 1987 ബാച്ചിൽപ്പെട്ട ശ്രീലേഖയ്ക്ക് മൂന്നുവർഷത്തോളം സർവീസ് ബാക്കിയുണ്ട്. വിജിലൻസിന് സ്വതന്ത്രചുമതലയുള്ള മേധാവിയില്ലാത്തതിന് ഹൈക്കോടതി പലവട്ടം സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് 11 മാസമായി വിജിലൻസ് മേധാവിയുടെ അധികച്ചുമതല വഹിക്കുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ നിലപാടും സർക്കാരിനെ പ്രതിരോധത്തിലാക്കി. ജോലിഭാരംമൂലം വിജിലൻസിലെ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് സർക്കാരിനോട് ബെഹ്റ പലവട്ടം ആവശ്യപ്പെട്ടിരുന്നു. വിജിലൻസിൽനിന്ന് വിടുതൽ ആവശ്യപ്പെട്ട് അടുത്തിടെ ബെഹ്റ സർക്കാരിന് കത്തുനൽകുകയും ചെയ്തു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ വിജിലൻസ് ഡയറക്ടറെ നിയമിക്കാനുള്ള തീരുമാനം. വിജിലൻസ് ഡയറക്ടർ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്ക് മാറ്റാൻ നീക്കം വിജിലൻസ് ഡയറക്ടർ തസ്തിക ഡി.ജി.പി. റാങ്കിൽനിന്ന് എ.ഡി.ജി.പി. റാങ്കിലേക്ക് തരംതാഴ്ത്താൻ സംസ്ഥാനസർക്കാർ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചു. മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാണിച്ചാണ് അപേക്ഷയെന്നാണ് സൂചന. കേഡർ തസ്തികയിലുള്ള വിജിലൻസ് ഡയറക്ടർ സ്ഥാനം എക്സ് കേഡർ തസ്തികയിലേക്ക് താഴ്ത്തണമെന്നാണ് അപേക്ഷ. ഫയർഫോഴ്സ് ഡയറക്ടർ തസ്തിക ഡി.ജി.പി. റാങ്കിലേക്ക് ഉയർത്താനും ശുപാർശയുണ്ട്. കേഡർ അവലോകനയോഗം ചേർന്നുമാത്രമേ ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കൂ. കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ള ഡി.ജി.പി.മാരുടെ രണ്ട് കേഡർ തസ്തികകളിലൊന്നാണ് വിജിലൻസ് ഡയറക്ടറുടേത്. മറ്റൊന്ന് ക്രമസമാധാനച്ചുമതലയുള്ള പോലീസ് മേധാവിയുടേതാണ്. കേന്ദ്രമാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപവത്കരിക്കാനുള്ള നിയമനിർമാണം നടന്നുവരുന്നതായി കേരളം കേന്ദ്രത്തെ അറിയിച്ചു. ചീഫ് സെക്രട്ടറി റാങ്കിലുള്ള മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനോ ഹൈക്കോടതി ജഡ്ജിയോ ആയിരിക്കും അധ്യക്ഷൻ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com