Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
എന്‍.ഐ.എക്ക് കീഴില്‍ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് വരുന്നു

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് കീഴിൽ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് തുടങ്ങാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക ദുരുപയോഗം ചെയ്യുന്ന കേസുകളും തൊഴിലാളി പീഡന കേസുകളും വർധിച്ച സാഹചര്യത്തിൽ ഇത് തടയുന്നതിനാണ് എൻ.ഐ.ഐക്ക് കീഴിൽ പുതിയ യൂണിറ്റ് തുടങ്ങുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ തുടങ്ങുന്ന പദ്ധതിക്ക് നിർഭയ ഫണ്ടിൽ നിന്ന് 324 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തമുള്ള കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നതിനും അന്വേഷണം ഏകോപിപ്പിക്കുന്നതിനുമായി എൻ.ഐ.എക്ക് സമാനമായ ഒരു ഏജൻസിയെ നിയോഗിക്കണമെന്ന് നേരത്തെ വനിതാ ശിശു ക്ഷേമ വികസന മന്ത്രലായം ആഭ്യന്ത്ര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ യൂണിറ്റ് എൻ.ഐ.എക്ക് കീഴിലായിരിക്കുമെന്നതിന് അന്തിമ തീരുമാനമായിട്ടില്ല. എൻ.ഐ.എക്ക് കീഴിലാകാനാണ് സാധ്യത കൂടുതലെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭാ യോഗം ചേർന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. കൂടാതെ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശങ്ങളും ഇക്കാര്യത്തിൽ തേടും. വിദേശത്തേക്ക് കടത്തിക്കൊണ്ടുപോകുന്ന തൊഴിലാളികളെ കുറിച്ചടക്കമുള്ള വിവരങ്ങൾ മന്ത്രാലയത്തിൽ നിന്ന് ശേഖരിക്കും. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നീ വകുപ്പുകൾ ഏകോപിപ്പിച്ചായിരിക്കും പുതിയ അന്വേഷണ ഏജൻസി രൂപപ്പെടുത്തുക.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com