Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഭാര്യയെ കുത്തിയത് 21 തവണ, ഭര്‍ത്താവിന് ജീവപര്യന്തം

ന്യൂഡൽഹി: ഭാര്യയെ ക്രൂരമായി കുത്തിക്കൊന്ന കേസിൽ ഭർത്താവിന് കീഴ്ക്കോടതി വിധിച്ചജീവപര്യന്തം ശിക്ഷഡൽഹി ഹൈക്കോടതി ശരിവെച്ചു. കേസിൽ വിചാരണക്കോടതിയും ഇയാൾക്ക് ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. ഇതിനെതിരെ ഇയാൾ നൽകിയ അപ്പീൽ തള്ളിയ ഡൽഹി ഹൈക്കോടതി പ്രതി നടത്തിയ കൃത്യം അത്യന്തം ഹീനമാണെന്ന് വിലയിരുത്തി.ദേവേന്ദ്ര ദാസ് എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2012 ഒക്ടോബർ 31 ന് രാത്രിയാണ് ദേവേന്ദ്ര ദാസ് തന്റെ ഭാര്യയെ കൊലപ്പെടുത്തുന്നത്. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇവർ താമസിച്ചിരുന്ന വീടിന്റെ ഉടമ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പച്ചക്കറികളുടെ തൊലി ചുരണ്ടിക്കളയാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ഇയാൾ ഭാര്യയെ കുത്തിയത്. 21 തവണ ഇയാൾ ഭാര്യയെ കുത്തിയെന്നും കട്ടയുപയോഗിച്ച് തലക്കടിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. തലയ്ക്കേറ്റ ശക്തമായ ആഘാതത്തിൽ മൃതദേഹത്തിന്റെ തലയോട്ടി തകർന്ന നിലയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതി നടത്തിയ കൃത്യം അത്യന്തം ഹീനമാണെന്ന് വിലയിരുത്തിയത്. കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല താൻ ഭാര്യയെ ആക്രമിച്ചതെന്ന വാദം കോടതി തള്ളിക്കളഞ്ഞു. ജീവപര്യന്തം ശിക്ഷ വിധിക്കാൻ പര്യാപ്തമായ വിവരങ്ങൾ ഇല്ലാതെയാണ് തനിക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്ന വാദവും കോടതി തള്ളി. പ്രകോപനമില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് കോടതി വിലയിരുത്തൽ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com