Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നിറവയറുമായി വിമാനത്താവളത്തിലെത്തി, പ്രസവിച്ച കുട്ടിയെ ഉപേക്ഷിച്ചു മടങ്ങി

അരിസോണ: വിമാനത്താവളത്തിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. അരിസോണയിലെ ടസ്കൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. നിറവയറുമായി വിമാനത്താവളത്തിൽ പ്രവേശിക്കുന്ന ഒരു സ്ത്രീ ശൗചാലയത്തിൽ പോയ ശേഷം തന്റെ ബാഗുമായി നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ചത്ഇവരാണെന്നാണ് വിമാനത്താവള അധികൃതർസംശയിക്കുന്നത്. ജനുവരി 14നാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശു കിടക്കുന്നത്ഒരു ജീവനക്കാരന്റെ ശ്രദ്ധയിൽ ആണ് ആദ്യം പെടുന്നത്. ഒരു കുറിപ്പും സമീപത്ത് നിന്ന് ലഭിച്ചു. എന്നെ രക്ഷിക്കൂ. ഗർഭിണിയാണെന്ന കാര്യം എന്റെ അമ്മയ്ക്കറിയില്ലായിരുന്നു. എന്നെ നോക്കാനോ വളർത്താനോ ഉള്ള പ്രാപ്തി എന്റെ അമ്മയ്ക്കില്ല. എന്നെ എത്രയും പെട്ടെന്ന് അധികൃതരെ ഏൽപിക്കുക. അവരെന്നെ സംരക്ഷിക്കും എന്ന് കുഞ്ഞ് ആത്മഗതം നടത്തുന്ന പോലെ വിശദീകരിച്ചുള്ളതായിരുന്നു കുറിപ്പിലെ വാക്കുകൾ. അവന് ഏറ്റവും മികച്ചത് ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അതെന്തായാലും ഞാനല്ല എന്ന അമ്മയുടെ ക്ഷമാപണത്തോടെയുള്ള വാക്കുകളോടെയായിരുന്നു കുറിപ്പവസാനിച്ചത്. തുണിയിൽ പൊതിയാതെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. ശൗചാലയത്തിനുള്ളിലെ മാലിന്യ കുപ്പയിൽ രക്തക്കറയുള്ള വസ്ത്രങ്ങൾ ലഭിച്ചു. പെട്ടെന്ന് ശ്രദ്ധയിൽപെടാതിരിക്കാൻ രക്തക്കറയുള്ള വസ്ത്രങ്ങൾ മറ്റൊരു തുണി കൊണ്ട് മറച്ചാണ് കുപ്പയിലിട്ടത്. അരിസോണയിലെ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലാണ് കുഞ്ഞിപ്പോൾ. കുഞ്ഞ് ആരോഗ്യവതിയായിരിക്കുന്നു. കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാരെ വേട്ടയാടുന്ന നിയമമല്ല അരിസോണയിലേത്. പക്ഷെ 72 മണിക്കൂറിന് ശേഷം ചില നിശ്ചിത ആശുപത്രികളിൽ മാത്രമേ കുഞ്ഞിനെ ഉപേക്ഷിക്കാൻ നിയമം അനുവദിക്കുന്നുള്ളൂ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com