Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
തിരികെയെത്തിയ അസാധു നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെന്ന് ആർബിഐ

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച്15 മാസം പിന്നിട്ടിട്ടും തിരികെയെത്തിയ നോട്ടുകൾ കൃത്യമായി എണ്ണി തിട്ടപ്പെട്ടുത്തിയിട്ടില്ലെന്ന്റിസർവ് ബാങ്ക്.അസാധുവാക്കിയതിനെ തുടർന്ന് ബാങ്കുകളിൽ നിക്ഷേപിച്ച നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ട് കണ്ടെത്തുന്നതിനുമാണ് എണ്ണൽ ഇപ്പോഴും തുടരുന്നതെന്നും ആർബിഐഅറിയിച്ചു. വിവരാകാശ നിയമ പ്രകാരം പിടിഐയിലെ മാധ്യമപ്രവർത്തകൻ നൽകിയ അപേക്ഷയിലാണ് ആർബിഐയുടെമറുപടി. അസാധു നോട്ടുകൾ എണ്ണുന്നത് എന്ന് അവസാനിക്കുമെന്നതിന് കൃത്യമായ വിശദീകരണം നൽകാൻ ആർബിഐ തയാറായില്ല. എന്നാൽ, ഈ പ്രക്രിയ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് ആർബിഐപറയുന്നു. 59 യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ നോട്ടെണ്ണൽ പുരോഗമിക്കുന്നത്. എന്നാൽ, ഇത് എവിടെയാണ് നടക്കുന്നതെന്ന്വെളിപ്പെടുത്തിയിട്ടില്ല. 2016-17 സാമ്പത്തിക വർഷത്തിലെ ആർബിഐ റിപ്പോർട്ട് അനുസരിച്ച് 15.28 ലക്ഷം കോടി രൂപ ബാങ്കുകളിൽ മടങ്ങിയെത്തിയിരുന്നു. 2016 നവംബർ 8ലെ കണക്ക് പ്രകാരം 15.44ലക്ഷം കോടി രൂപ തിരികെ എത്താനുണ്ടെന്നായിരുന്നു ആർബിഐയുടെ കണക്ക്.എന്നാൽ 15.28ലക്ഷം കോടിയാണ് തിരികെ എത്തിയത്.ഇനി16050 കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരികെയെത്താനുണ്ടെന്നും ആർബിഐ പറയുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com