Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കേരള ബാങ്ക് ഈ വര്‍ഷം തുടങ്ങുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കേരള ബാങ്ക് ഈ വർഷംതന്നെ തുടങ്ങുമെന്ന് ലോകകേരളസഭയിൽ സർക്കാരിന്റെ ഉറപ്പ്. രണ്ടാംഘട്ടത്തിൽ വിദേശരാജ്യങ്ങളിൽ ശാഖകൾ തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒന്നരലക്ഷം കോടിയുടെ പ്രവാസിനിക്ഷേപമാണ് ബാങ്കിൽ സർക്കാർ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സഹകരണ നിക്ഷേപങ്ങളിൽ 60 ശതമാനവും കേരളത്തിലാണ്. എന്നാൽ, കേരളത്തിലെ സഹകരണ മേഖലയിൽ പ്രവാസി നിക്ഷേപമില്ലെന്ന ദുരവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളബാങ്ക് ഈ കലണ്ടർ വർഷംതന്നെ ആരംഭിക്കുമെന്ന് പ്രവാസി സംഘടനാ പ്രതിനിധികൾക്ക് മന്ത്രിയുടെ അനുമതിയോടെ സെക്രട്ടറി പി. വേണുഗോപാൽ ഉറപ്പുനൽകി. ഷെഡ്യൂൾഡ് ബാങ്കിനുള്ള ലൈസൻസ് ഇപ്പോൾതന്നെ കൈവശമുള്ളതിനാൽ മറ്റ് ബുദ്ധിമുട്ടുകളുണ്ടാവില്ല. പ്രവർത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തിൽ എസ്.ബി.ഐ. കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ബാങ്കായി കേരളബാങ്ക് മാറുമെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. ഉത്തരമലബാറിലെ ഏഴ് നദികളെ കേന്ദ്രീകരിച്ചുള്ള റിവർ ടൂറിസം പദ്ധതിക്ക് പ്രവാസികളിൽനിന്ന് നിക്ഷേപവും സഹകരണവും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. പി.കെ. ശ്രീമതി എം.പി., എം.എൽ.എ.മാരായ എം. ഷംസുദ്ദീൻ, പി.വി. അൻവർ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി വി. വേണു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com