Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
റയലിന് വീണ്ടും അടിതെറ്റി; ഇത്തവണ ഞെട്ടിച്ചത് വിയ്യാറയല്‍

മാഡ്രിഡ്: ലാ ലിഗയിൽ കരുത്തരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. മോശം ഫോമിൽ തുടരുന്ന റയലിനെ വിയ്യാറയലാണ് പരാജയപ്പെടുത്തിയത്. ഒരൊറ്റ ഗോളിനായിരുന്നു വിയ്യാറയലിന്റെ വിജയം. സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ റയലിന് തന്നെയായിരുന്നു ആധിപത്യം. 28 തവണ റയൽ ഗോളിനായി ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഫിനിഷിങ്ങിലെ പിഴവും വിയ്യാറയൽ ഗോൾകീപ്പറുടെ മികവുമാണ് റയലിന് തിരിച്ചടിയായത്. ക്രിസ്റ്റ്യാനോയും ബെയ്ലുമടക്കമുള്ള താരങ്ങൾ സുവർണാവസരം പാഴാക്കി. 87-ാം മിനിറ്റിലായിരുന്നു വിയ്യാറയലിന്റെ വിജയഗോൾ വന്നത്. ഒരു ചിപ്പ് ഷോട്ടിലൂടെ പാബ്ലോ ഫോർനാൽസ് ലക്ഷ്യം കാണുകയായിരുന്നു. തോൽവിയോടെ ഒന്നാമതുള്ള ബാഴ്സയേക്കാൾ 16 പോയിന്റ് പിന്നിലായി റയൽ. ഇതോടെ ലാ ലിഗ കിരീടം നിലനിർത്തുകയെന്ന റയലിന്റെ മോഹം ഏറെക്കുറെ ഇരുട്ടിലായി. 18 മത്സരങ്ങളിൽ നിന്ന് ബാഴ്സയ്ക്ക് 48 പോയിന്റും റയലിന് 32 പോയിന്റുമാണുള്ളത്. Everything sounds so much better with titanic music in the background. Villareal winner goal against real Madrid pic.twitter.com/ThqLSwSki6 — Hamzah Bhuta (@Hamzah_Bhuta_18) January 13, 2018

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com