Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂർ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായർ അന്തരിച്ചു. കരൾ രോഗ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ കെ.കെ.രാമചന്ദ്രൻ നായർ സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവർത്തിച്ച ശേഷമാണ് എം.എൽ.എ കുപ്പായമണിഞ്ഞത്.കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാർ നെഞ്ചിലേറ്റിയ കെ.കെ.ആർ തികഞ്ഞ സംഗീത പ്രേമിയുമായിരുന്നു. സൗമ്യതയുടെ മുഖമായിരുന്നു കെ.കെ.രാമചന്ദ്രൻ നായർ. 1952 ഡിസംബർ 1ന് ചെങ്ങന്നൂർ ആല ഭാസ്കരവിലാസത്തിൽ കരുണാകരൻ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായിരുന്ന കെ.കെ.ആർ ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. ചെങ്ങന്നൂരിൽ അഭിഭാഷകനായി പ്രവർത്തനമാരംഭിച്ച അദ്ദേഹം ബാർ കൗൺസിൽ പ്രസിഡന്റായിട്ടുണ്ട്. സിപിഎം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വർഷം ചെങ്ങന്നൂരിലെ പാർട്ടിയെ അദ്ദേഹം നയിച്ചു. തികഞ്ഞ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന കെ.കെ.ആർ ജീവിതാവസാനം വരെ വി.എസിന്റെ നിലപാടുകൾക്കൊപ്പം നിലകൊണ്ടു. 2001ൽ ശോഭന ജോർജിനെതിരെ ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. 1425 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. വിഭാഗീയതയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിമർശനവും അന്ന് ഉയർന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ വീണ്ടും കെ.കെ രാമചന്ദ്രൻ നായർക്ക് നറുക്ക് വീണു. 7983 വോട്ടുകൾക്ക് പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തി ആദ്യമായി അദ്ദേഹം നിയമസഭയുടെ പടികടന്നു. ശാസ്ത്രീയ സംഗീതത്തിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ചെങ്ങന്നൂരിലെ പ്രമുഖ സാംസ്കാരിക സംഘടനനായി സർഗവേദിയുടെ പ്രസിഡന്റായും പ്രവർത്തിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com