Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
തകര്‍പ്പന്‍ ബാറ്റിങ്ങുമായി ദ്രാവിഡിന്റെ ശിഷ്യന്‍മാര്‍; ഓസീസിന് ലക്ഷ്യം 328

വെല്ലിങ്ടൺ: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 328 റൺസ് വിജയലക്ഷ്യം. ഇന്ത്യയുടെ യുവനിര നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 327 റൺസടിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 29.4 ഓവറിൽ 180 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി ക്യാപ്റ്റൻ പൃഥ്വി ഷായും മൻജോത് കൾറയും ഇന്ത്യക്ക് അടിത്തറ നൽകി. പൃഥ്വി ഷാ 100 പന്തിൽ 94 റൺസ് അടിച്ചപ്പോൾ 99 പന്തില് 86 റൺസായരുന്നു മൻജോതിന്റെ സമ്പാദ്യം. പൃഥ്വി ഷായെ പുറത്താക്കി സതർലാൻഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്രീസിലെത്തിയ ശുഭം ഗില്ലും തന്റെ റോൾ ഭംഗിയാക്കി. 54 പന്തിൽ 63 റൺസെടുത്ത ശുഭത്തെ എഡ്വാർഡ്സ് പുറത്താക്കുകയായിരുന്നു. അവസാന പത്ത് ഓവറുകളിൽ ഇന്ത്യയുടെ സ്കോറിങ് വേഗത കുറയുകയും അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു. റാണ 14 റൺസിനും റോയ് ആറു റൺസിനും പുറത്തായി. അഭിഷേക് ശർമ്മ 23 റൺസ് നേടിയപ്പോൾ പത്ത് റൺസായിരുന്നു ശിവ സിങ്ങ് സ്കോറിനോട് കൂട്ടിച്ചേർത്തത്. ഓസീസിനായി എഡ്വാർഡ്സ് ഒമ്പത് ഓവറിൽ 65 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. Content Highlights: U-19 World Cup Cricket India vs Australia

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com