Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'ജിയോ കോയിന്‍': റിലയന്‍സ് ജിയോയുടെ ക്രിപ്റ്റോ കറന്‍സി വരുന്നു

മുംബൈ: ടെലികോം മേഖലയിൽ സൗജന്യ ഓഫറുകളുമായി വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോ സ്വന്തമായി ജിയോ കോയിൻ എന്ന പേരിൽ ക്രിപ്റ്റോ കറൻസി പുറത്തിറക്കുന്നതായി റിപ്പോര്ട്ട്. മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനിയുടെ നേതൃത്വത്തിലാണ് ജിയോ കോയിൻ പദ്ധതി. ബ്ലോക്ക്ചെയിൻ ടെക്നോളജി പദ്ധതിക്കായി ആകാശ് അംബാനിയുടെ നേതൃത്വത്തിൽ 50 അംഗ വിദഗ്ധ സംഘത്തെയാണ് ജിയോ നിയോഗിച്ചിട്ടുള്ളത്. ഇതിന്റെ വിതരണത്തിനും കരാറുകൾക്കുമായി ഇവർ ആപ്പ് നിർമിക്കും. നിരവധി ബ്ലോക്ക്ചെയിൻ ഉത്പന്നങ്ങളാണ് കമ്പനി നിർമ്മിക്കാനുദ്ദേശിക്കുന്നതെന്ന് റിലയൻസുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ഡാറ്റ സംഭരിക്കുന്നതിനടക്കമുള്ള ഒരു ഡിജിറ്റൽ ലെഡ്ജറാണ് ബ്ലോക്ക് ചെയിൻ. സാമ്പത്തിക ഇടപാടുകൾക്ക് പരിധികളില്ലാത്തതും വളരെ എളുപ്പമാർന്നതുമാണ്. കൂടാതെ കോപ്പി ചെയ്യാതെ തന്നെ വിവരങ്ങൾ വികേന്ദ്രീകരിക്കുകയും ചെയ്യുന്നു. ജിയോ കോയിൻ എന്ന പേരിലാണ് റിലയൻസ് ഇതിനായി ആപ്പ് തുടങ്ങുക. സാധാരണ ഒരു ഡേറ്റാബേസിൽ മാറ്റങ്ങൾ വരുത്തുവാനുള്ള അധികാരം കേന്ദ്രീകൃതമായിരിക്കും. അതിൽ ആരൊക്കെ എന്തൊക്കെ മാറ്റങ്ങൾ വരുത്താം എന്നത് ഈ കേന്ദ്രം തീരുമാനിക്കും. ഇതിൽ നിന്ന് വിപരീതമായി ബ്ലോക്ക്ചെയിനിൽ ഇടപാടുകാർ ആണ് ഇത് തീരുമാനിക്കുന്നത്. ഇതിലൂടെ നടക്കുന്ന ഇടപാടുകളുടെ ഭൂതകാലം ഇടപാടുകാർക്ക് ലഭ്യമായിരിക്കുമെന്ന് മാത്രമല്ല, അത് മായിച്ച് കളയുകയോ അതിൽ മാറ്റം വരുത്തുവാനോ സാധിക്കില്ല. ഇത്തരം ഇടപാടുകളിലെ വിവരത്തിന്റെ ഒരു ചെറിയ കണ്ണിയെ ബ്ലോക്ക് എന്നും, ഇതിലെ ഇടപാടുകൾ സാധൂകരിച്ച് അതിനെ ബ്ലോക്ക്ചെയിനിൽ ചേർക്കുന്നവരെ മൈനർമാർ എന്നും വിളിക്കുന്നു. നമ്മൾ ഇന്ന് ചെയ്യുന്ന പലതരം ഇടപാടുകൾക്കും ഇത്തരം വികേന്ദ്രീകൃത സംവിധാനം വളരെ അനുയോജ്യമായിരിക്കും എന്നത് ശ്രദ്ധേയമാണ്. ഇത് തന്നെയാണ് ബ്ലോക്ക്ചെയിനിന്റെ ഭാവിയും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com