Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സ്ഫോടക വസ്തുക്കള്‍: കുറ്റിപ്പുറം പാലത്തിനടിയില്‍ വീണ്ടും പരിശോധന നടത്തുന്നു

മലപ്പുറം: ആയുധങ്ങൾ കണ്ടെത്തിയ ഭാരതപ്പുഴയിൽ പോലീസിന്റെ നേതൃത്വത്തിൽ വീണ്ടും പരിശോധന. രണ്ടു തവണകളായി നിരവധി വെടിയുണ്ടകളും കുഴിബോംബുകളും കണ്ടെടുത്ത പ്രദേശത്താണ് വീണ്ടും പരിശോധന നടത്തുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതു മണിയോടെയാണ് പരിശോധന തുടങ്ങിയത്. കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കൾകണ്ടെടുത്ത സ്ഥലത്തെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തുന്നത്. ഒരു ഭാഗത്ത് പതിനഞ്ചോളം പേരടങ്ങിയ ബോംബ് സ്ക്വാഡ് സംഘവും പരിശോധ നടത്തുന്നുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. ഇതിനിടെ അന്വേഷണ സംഘം വിവിധയിടങ്ങളിലായി ക്യാമ്പ് ചെയ്ത് ആയുധങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിച്ച് വരുന്നുണ്ട്. ഒരാഴ്ചയ്ക്ക് മുമ്പ് ക്ലേമോർ മൈനുകൾ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച ഭാരതപ്പുഴയിൽ നിന്ന് അഞ്ഞൂറിലധികം വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധ സാമഗ്രികൾ കണ്ടെത്തിയിരുന്നു. മൈനുകൾ കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിനടിയിൽ നിന്ന് തന്നെയാണ് വെടിയുണ്ടകളും മറ്റും ലഭിച്ചിരുന്നത്. ഇവിടെ ഇനിയും ആയുധങ്ങൾ അവശേഷിക്കുന്നുണ്ടോ എന്നറിയാനാണ് ഇന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്തിൽ പരിശോധന നടത്തുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com